'ഇനി വളരെ പ്രധാനപ്പെട്ട കാര്യമാണ് പറയാനുള്ളത്, മികച്ച പിന്നണി ഗായകൻ ആണ്‍, വിദ്യാധരൻ മാസ്റ്റർ 'പതിരാണെന്നോർത്തൊരു കനവിൽ....' എന്ന ഗാനത്തിനാണ് അവാർഡ്. ചിത്രം 'ജനനം 1947: പ്രണയം തുടരുന്നു.' സംവിധായകൻ അഭിജിത്ത് അശോകൻ. വിദ്യാധരൻ മാസ്റ്റർക്ക് ആദ്യമായിട്ടാണ് ലേ അവാർഡ്? '.
മന്ത്രിയുടെ ഈ വാക്കുകളിൽ നിന്നു തന്നെ വിദ്യാധരൻ മാസ്റ്റർക്ക് ഇന്ന് കിട്ടിയ പുരസ്കാരം വൈകികിട്ടിയ അംഗീകാരമെന്നതിന് തെളിവാണ്.
'കണ്ണ് നട്ട് കാത്തിരിന്നിട്ടും' എന്ന ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകി. ആ സിനിമയിലെ ആത്മാവെന്ന് തന്നെ വിശേഷിപ്പാക്കാവുന്ന ഈ ഗാനം പാടിയത് വിദ്യാധരൻ മാസ്റ്റർ ആയിരുന്നു. എന്റെ ഗ്രാമം എന്ന സിനിമയിലെ യേശുദാസ് പാടിയ കല്പാന്തകാലത്തോളം... എന്ന തുടങ്ങുന്ന ഗാനം കംമ്പോസ് ചെയ്തതു. കൂടാതെ 1980 റിലീസ് ചെയ്ത ആഗമനം എന്ന സിനിമയിലെ നാലോളം വരുന്ന ഗാനങ്ങളുടെ സംഗീതസംവിധാനവും വിദ്യാധരൻ മാസ്റ്ററുടേതാണ്.
advertisement
1983 ൽ റിലീസ് ചെയ്ത നഷ്ടസ്വരങ്ങളെ നിങ്ങൾ എനിക്കൊരു... എന്ന് തുടങ്ങുന്ന ഗാനത്തിനും ആ ചിത്രത്തിലെ ആറോളം വരുന്ന മറ്റു ഗാനങ്ങൾക്കും സംവിധാനം നിർവഹിച്ചത് വിദ്യാധരൻ മാഷ് തന്നെയാണ്. 90 കളിലെ ചിത്രങ്ങളായ കാണാൻ കൊതിച്ചു, എഴുതാപ്പുറങ്ങൾ, അച്ചുവേട്ടന്റെ വീട് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് പിന്നിലും വിദ്യാധരൻ മാഷ് പ്രവർത്തിച്ചു. മലയാളികളെന്നും മനസ്സിൽ മൂളിയ പല മനോഹരമായി ഗാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടും അദ്ദേഹത്തിന് ഇതുവരെയും ഒരു അംഗീകാരവും ലഭിച്ചിരുന്നില്ല.
ഏറെ വൈകിയാണെങ്കിലും തന്റെ സംഗീതം അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം ഉണ്ടെന്നാണ് പുരസ്കാരനേട്ടത്തിൽ വിദ്യാധരൻ മാസ്റ്ററുടെ പ്രതികരണം. എട്ടാം വയസ്സിൽ പാട്ടുപാടാൻ ആഗ്രഹിച്ചു നാടുവിട്ടുപോയ ആളാണ് താനെന്നും നാട്ടുകാരൻ ആകാൻ ആഗ്രഹിച്ചു നടന്ന എനിക്ക് ഇപ്പോൾ 79 വയസ്സ് കഴിഞ്ഞു എന്നാൽ ഇപ്പോഴാണ് ഒരു പുരസ്കാരം നേടിയെടുത്തുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തൃശ്ശൂർ ജില്ലയിൽ ആറാട്ടുപുഴ എന്ന സ്ഥലത്താണ് വിദ്യാധരൻ മാസ്റ്ററുടെ ജനനം. പരേതരായ ശങ്കരൻ, തങ്കമ്മ എന്നിവരുടെ ഏഴു മക്കളിൽ മൂത്തവനായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ തന്നെ സംഗീതം പഠിക്കാൻ ആരംഭിച്ച വിദ്യാധരൻ മാസ്റ്റർ സംഗീതസംവിധായകൻ ആകുന്നത് ബലിയാടുകൾ നാടകത്തിൽ മോഹങ്ങൾ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി എന്ന ഗാനത്തോടേയാണ്.
1984-ൽ ശ്രീമൂലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചലച്ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകായി അരങ്ങേറ്റം കുറിച്ചു. രണ്ടാമത്തെ ചലച്ചിത്രം ജേസി സംവിധാനം ചെയ്ത ആഗമനം ആണ്. സംവിധായകൻ അമ്പിളിയുടെ ആദ്യചിത്രമായ വീണപൂവ് എന്ന ചിത്രത്തിലെ പാട്ടുകളും വിദ്യാധരൻ മാസ്റ്റർ സംഗീതസംവിധാനം ചെയ്ത ചിത്രമാണ്. എന്റെ ഗ്രാമം ഭൂതക്കണ്ണാടി എന്ന ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളായും വേഷമിട്ടിട്ടുണ്ട്.