ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസില്‍ ,കെ.പി.എ.സി ലളിത, വിനീത് ശ്രീനിവാസനുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോവന്‍ ചലച്ചിത്രമേളയിലെ പനോരമയിലുള്‍പ്പടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നാടകരംഗത്തു നിന്നാണ് വിജരാഘവൻ സിനിമയിലെത്തുന്നത്. ക്രോസ്ബെൽറ്റ് മണി കപലിക സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
ALSO READ: ആട് ജീവിതത്തിന് 9 അവാർഡുകൾ; മികച്ച നടൻ പൃഥിരാജ്; ഉർവശി, ബീന മികച്ച നടിമാർ
advertisement
1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 31-ആം വയസിൽ നായകനായി. തുടർന്ന് പി. ചന്ദ്രകുമാർ, വിശ്വംഭരൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1993-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ എന്ന ചിത്രത്തിലൂടെ വിജരാഘവൻ മലയാള സിനിമയിലെ തന്റെ നില ഉറപ്പിച്ചു.
പിന്നീട് പുറത്തിറങ്ങിയ ദി കിങ് , ദി ക്രൈം ഫയൽ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. റാം ജി റാവു സ്പീക്കിങ്, ദേശാടനം, ഏകലവ്യൻ തുടങ്ങിയ സിനിമകളിൽ നിന്നും 2023ൽ ഇറങ്ങിയ പൂക്കാലത്തിലെ വിജരാഘവനിലേക്കെത്തുമ്പോഴേക്കും നടനെന്ന നിലയിൽ അഭിനയ മികവിനാൽ വിജരാഘവൻ ഒരു മഹാവിസ്മയം തന്നെ തീർത്തു.