ഏറ്റവും അധികം ആരാധിക്കുന്ന അമിത് ത്രിവേദിയുടെ സംഗീത സംവിധാനത്തിൽ നാലു ഭാഷകളിൽ പാടാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് ജാസി ഗിഫ്റ്റ് ന്യൂസ് 18നോട് പറഞ്ഞു. മലയാളത്തിലെ ഒരു പാട്ട് പാടാനാണ് തന്നെ വിളിപ്പിച്ചത്. എന്നാൽ പിന്നീട് മറ്റ് ഭാഷകളിൽ കൂടി തന്നെക്കൊണ്ട് പാടിപ്പിക്കുകയായിരുന്നുവെന്ന് ജാസി ഗിഫ്റ്റ് പറയുന്നു. ഒരേദിവസം നാലു ഭാഷകളിലെ പാട്ടുകൾ പുറത്തിറങ്ങിയതും അവിസ്മരണീയമായ അനുഭവമാണ്. വളരെ വ്യത്യാസ്തമായാണ് ഈ ഗാനങ്ങളൊക്കെ അമിത് ത്രിവേദി ചിട്ടപ്പെടുത്തിയത്. വളരെ ക്യാച്ചിയായുള്ള ട്യൂണാണ് ഓരോ പാട്ടിനും അദ്ദേഹം നൽകിയിരിക്കുന്നതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
advertisement
ഗാനങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. അടുത്തകാലത്തൊന്നും മലയാളത്തിൽ ഇത്ര മനോഹരവും വ്യത്യസ്തവുമായ വെഡിങ് സോങ് ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിന്‍റെ മലയാളം പതിപ്പിൽ മഞ്ജിമ മോഹനാണ് നായിക.
