TRENDING:

Kondal | കടലിലെ ആക്ഷൻ രംഗങ്ങളുമായി 'കൊണ്ടൽ' ഓണത്തിനെത്തും; പെപ്പെ ചിത്രത്തിന്റെ ടീസർ

Last Updated:

ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി കൊണ്ടൽ തിയറ്ററുകളിലെത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുവതാരം ആന്റണി വർ​ഗീസ് നായകനായി എത്തുന്ന 'കൊണ്ടല്‍' എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന കൊണ്ടലിന്റെ ഹൈലൈറ്റ് കടലിൽ വെച്ചുള്ള ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ഒരു ഗംഭീര ആക്ഷൻ ചിത്രമാണ് പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോകുന്നതെന്ന സൂചനയാണ് ഇപ്പോൾ റിലീസ് ചെയ്ത ടീസറും തരുന്നത്. ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി കൊണ്ടൽ തിയറ്ററുകളിലെത്തും.
advertisement

ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിട്ടിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ. തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Kondal | കടലിലെ ആക്ഷൻ രംഗങ്ങളുമായി 'കൊണ്ടൽ' ഓണത്തിനെത്തും; പെപ്പെ ചിത്രത്തിന്റെ ടീസർ
Open in App
Home
Video
Impact Shorts
Web Stories