TRENDING:

കേരള സ്റ്റോറിക്കെതിരെ കെ.എസ്‌.യു മുഖ്യമന്ത്രിക്ക് പരാതി നൽകി

Last Updated:

കേരളവുമായി ഒരു ബന്ധവുമില്ലാത്ത കഥകൾ വ്യാജമായി നിർമ്മിച്ചു സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി സംഘപരിവാർ അജണ്ടയുടെ ഭാഗമായിട്ടുള്ള ശ്രമമാണ് ഈ ചലച്ചിത്രത്തിലൂടെ നടത്തുന്നതെന്ന് കെ.എസ്.യു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്കെതിരെ കെ.എസ്‌.യു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കേരളവുമായി ഒരു ബന്ധവുമില്ലാത്ത കഥകൾ വ്യാജമായി നിർമ്മിച്ചു സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി സംഘപരിവാർ അജണ്ടയുടെ ഭാഗമായിട്ടുള്ള ശ്രമമാണ് ഈ ചലച്ചിത്രത്തിലൂടെ നടത്തുന്നതെന്ന് കെ.എസ്.യു ആരോപിക്കുന്നു. ‘കേരളത്തിന്റെ മതേതര മൂല്യങ്ങൾ രാജ്യത്തിനുതന്നെ മാതൃക ആയിട്ടുള്ളതാണ്. നമ്മുടെ നാടിനെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഈ സിനിമയ്ക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു’- പരാതിയിൽ കെ.എസ്.യു വ്യക്തമാക്കി.
ദി കേരള സ്റ്റോറി
ദി കേരള സ്റ്റോറി
advertisement

പരാതിയുടെ പൂർണ്ണരൂപം :

വിഷയം : കേരള സ്റ്റോറി എന്ന ഹിന്ദി സിനിമയുടെ റിലീസ് സംബന്ധിച്ച്.

ബഹുമാന്യ മുഖ്യമന്ത്രി,

കേരള സ്റ്റോറി എന്ന ഹിന്ദി ചലച്ചിത്രം കേരളത്തിൽ അടക്കം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഈ ചലച്ചിത്രത്തിന്റെ ട്രെയിലറിൽ കേരളത്തിൽ നിന്നും 32000 ഓളം പെൺകുട്ടികൾ മതംമാറ്റം നടത്തുകയും തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിൽ കേരളവുമായി ഒരു ബന്ധവുമില്ലാത്ത കഥകൾ വ്യാജമായി നിർമ്മിച്ചു സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി സംഘപരിവാർ അജണ്ടയുടെ ഭാഗമായിട്ടുള്ള ശ്രമമാണ് ഈ ചലച്ചിത്രത്തിലൂടെ നടത്തുന്നത്. കേരളത്തിന്റെ മതേതര മൂല്യങ്ങൾ രാജ്യത്തിനുതന്നെ മാതൃക ആയിട്ടുള്ളതാണ് . അങ്ങനെയുള്ള നമ്മുടെ നാടിന്റെ നന്മയെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ഈ ചലച്ചിത്രം. ഈ സിനിമയുടെ പ്രദർശനത്തോടുകൂടി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിൽ പടർത്താനും മതസ്പർദ്ധ ഉണ്ടാക്കാനുമുള്ള ഗൂഢാലോചനകൾ പരാജയപ്പെടേണ്ടതാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആയതിനാൽ, നമ്മുടെ നാടിനെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഈ സിനിമയ്ക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
കേരള സ്റ്റോറിക്കെതിരെ കെ.എസ്‌.യു മുഖ്യമന്ത്രിക്ക് പരാതി നൽകി
Open in App
Home
Video
Impact Shorts
Web Stories