TRENDING:

സർക്കാരിന് തലവേദനയുണ്ടാക്കുന്ന വാർത്തകൾ നൽകുന്ന യൂട്യൂബ് ചാനൽ മാധ്യമപ്രവർത്തകൻ്റെ കഥയുമായി 'ലാ ടൊമാറ്റിന'

Last Updated:

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ  എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടൊവിനോ തോമസിന്റെ ആദ്യ ചിത്രമായ ‘പ്രഭുവിന്റെ മക്കൾ’ എന്ന സിനിമക്ക് ശേഷം സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക്. ലാ ടൊമാറ്റിന (ചുവപ്പുനിലം) എന്ന് പേരിട്ടിരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമയില്‍ ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ  എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാറാണ്  ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
advertisement

സർക്കാരിന് തലവേദനയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവിടുന്ന  ഒരു യൂട്യൂബ് ചാനൽ മാധ്യമപ്രവർത്തകനെ  നിശ്ശബ്ദനാക്കാനും ചാനലിന്റെ സംപ്രേക്ഷണം നിർത്തിവെപ്പിക്കാനുമായി ഒരു രഹസ്യാന്വേഷണ സംഘം നിയോഗിക്കപ്പെടുന്നതുമാണ് സിനിമയുടെ പ്രമേയം. സെപ്റ്റംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

വർത്തമാനകാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെവര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ, മരിയ തോപ്സൺ(ലണ്ടൻ) ശിവരാമൻ വയനാട്, ഹരിലാൽ രാജഗോപാൽ . ശ്രീവത്സൻ അന്തിക്കാട് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ  നിർവ്വഹിക്കുന്നു. ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു. എഡിറ്റർ- വേണുഗോപാൽ, കല ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ് പട്ടണം ഷാ, വസ്ത്രം ഇന്ദ്രൻസ് ജയൻ, സ്റ്റില്‍സ് നരേന്ദ്രൻ കൂടാല്‍, ഡിസൈന്‍സ് ദിലീപ് ദാസ്, ഓൺലൈൻ ഡിസൈൻ ഷൈൻ ചവറ, സൗണ്ട് കൃഷ്ണനുണ്ണി, ഗ്രാഫിക്സ് മജു അൻവർ, കളറിസ്റ്റ് യുഗേന്ദ്രൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ കൃഷ്ണ, പിആർഒ  എ.എസ്. ദിനേശ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സർക്കാരിന് തലവേദനയുണ്ടാക്കുന്ന വാർത്തകൾ നൽകുന്ന യൂട്യൂബ് ചാനൽ മാധ്യമപ്രവർത്തകൻ്റെ കഥയുമായി 'ലാ ടൊമാറ്റിന'
Open in App
Home
Video
Impact Shorts
Web Stories