ലോർഡ് മാർക്കോ വരുന്നു എന്ന് കേട്ടപ്പോഴേ ചതുരംഗക്കളം ഒരുങ്ങുകയായി. മൂത്ത മാർക്കോ ആവാൻ 'മൂത്തോൻ' മമ്മുക്കയാണോ അതോ കോലാറിലെ സ്വർണഖനിയുടെ കഥപറഞ്ഞ 'KGF' കഥാനായകൻ യഷ് ആണോ എന്നാണ് ചോദ്യം. രണ്ടായാലും മലയാളിക്ക് ത്രിൽ അടിക്കാൻ ഇതിൽക്കൂടുതൽ വേണോ എന്നാണ് ചോദ്യം.
30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ ചിത്രമാണ് 'മാർക്കോ'. എന്നാൽ, അത്രകണ്ട് വിജയം നേടിയ ചിത്രമായിരുന്നില്ല അതിനു മുൻപേ വന്ന 'മിഖായേൽ'. ഇതിൽ നിവിൻ പോളി, ഉണ്ണി മുകുന്ദൻ എന്നിവരായിരുന്നു നായക, പ്രതിനായകന്മാർ.
advertisement
'ലോർഡ് മാർക്കോ' സിനിമയാകുമ്പോൾ, അതിൽ ഉണ്ണി മുകുന്ദൻ കഥാപാത്രമായ മാർക്കോ ജൂനിയർ ഉണ്ടാവുമോ എന്നും മറ്റൊരു ചോദ്യമുണ്ട്. ആടാട്ട് കുടുംബത്തെ ഒന്നടങ്കം തീർത്തിടത്താണ് മാർക്കോ ക്ളൈമാക്സ് പിടിച്ചത്. 'ലോർഡ് മാർക്കോ', അതായത് മാർക്കോ സീനിയർ, ഈ സിനിമയിൽ എവിടെയും കഥാപാത്രമായി കടന്നുവന്നിട്ടില്ല. മാർക്കോ സീനിയർ, മറിയാമ്മ ദമ്പതികളുടെ മക്കളിലൂടെ കൊല്ലും കൊലയും പതിവാക്കിയ ആടാട്ട് കുടുംബത്തിന്റെ കഥ പറയുന്നതാകുമോ ചിത്രമെന്നതിലാകും പ്രേക്ഷകർക്കും മാർക്കോ ആരാധകർക്കും ആകാംക്ഷ.
Summary: After the successful bash of Unni Mukundan movie 'Marco', the makers have registered the name Lord Marco, raising speculations whether Mammootty or Yash would reprise the role in future