TRENDING:

തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു

Last Updated:

'ഒന്നാംകിളി പൊന്നാണ്‍കിളി...', 'കേരനിരകളാടും ഒരുഹരിത ചാരുതീരം...', 'മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി...' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങള്‍ ബിയാർ പ്രസാദ് രചിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.
advertisement

കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാളം സാഹിത്യത്തിൽ ബിരുദം നേടിയ ബിയാർ പ്രസാദ്, പിന്നീട് ടെലിവിഷൻ അവതാരകനായാണ് ശ്രദ്ധ നേടുന്നത്.

2003-ല്‍ മോഹൻലാൽ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിന്‍റെ ഗാനരചയിതാവെന്ന നിലയിലാണ് സിനിമയിൽ എത്തുന്നത്. പ്രസാദ് ആദ്യം ഗാനരചന നടത്തിയ ചിത്രം സീതാകല്യാണം ആയിരുന്നെങ്കിലും അത് കിളിച്ചുണ്ടൻ മാമ്പഴത്തിന് ശേഷമാണ് റിലീസായത്.

‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങള്‍ ബിയാർ പ്രസാദ് രചിച്ചിട്ടുണ്ട്.

advertisement

ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചു. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.

ഏറെക്കാലം ഏഷ്യാനെറ്റിലെ പ്രഭാത പരിപാടിയായ സുപ്രഭാതത്തിന്‍റെ അവതാരകനായി മിനിസ്ക്രീനിലും അദ്ദേഹം തിളങ്ങിയിരുന്നു.

നാടകൃത്ത്, പ്രസംഗകന്‍, ടിവി അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. സനിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Film/
തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories