TRENDING:

IPL മത്സരങ്ങള്‍ നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്തു; നടി തമന്നയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Last Updated:

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സൈബര്‍ സെല്ലാണ് നടിയ്ക്ക് നോട്ടീസയച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഐപിഎൽ മത്സരങ്ങൾ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്തെന്ന കേസിൽ നടി തമന്ന ഭാട്ടിയക്ക് നോട്ടീസ്.  ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സൈബര്‍ സെല്ലാണ് നടിയ്ക്ക് നോട്ടീസയച്ചത്. ഏപ്രില്‍ 29ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 23ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യത്തിന് പുറത്തായതിനാൽ സഞ്ജയ് ദത്ത് ഹാജരായില്ല. മറ്റൊരു ദിവസവും സമയവും സഞ്ജയ് ആവശ്യപ്പെട്ടതായാണ് വിവരം.
advertisement

2023 സീസണിലെ ഐപിഎൽ മത്സരം ഫെയർപ്ലെ എന്ന ആപ്പ് വഴി  സംപ്രേഷണം ചെയ്തതിലൂടെ സംപ്രേക്ഷണാവകാശം  ഔദ്യോഗികമായി നേടിയ വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. ചലച്ചിത്ര താരങ്ങളായ തമന്നയും സഞ്ജയും ആപ്പിനെ പ്രമോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
IPL മത്സരങ്ങള്‍ നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്തു; നടി തമന്നയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
Open in App
Home
Video
Impact Shorts
Web Stories