TRENDING:

Malaikottai Valiban | മോഹൻലാൽ ആലപിച്ച മലൈക്കോട്ടൈ വാലിബനിലെ 'റാക്ക്' ഗാനം റിലീസായി

Last Updated:

'ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലാലേട്ടന്റെ ശബ്ദത്തിൽ പുറത്തു വരുന്നു എന്നുള്ളതാണ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ "റാക്ക്" ഗാനം റിലീസായി. മോഹൻലാൽ ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തത്. 'റാക്ക് സോങ് യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഒരു ഗാനമാണ്. ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലാലേട്ടന്റെ ശബ്ദത്തിൽ പുറത്തു വരുന്നു എന്നുള്ളതാണ്. വളരെ ചടുലമായിട്ടും ഭംഗി ആയിട്ടുമാണ് അദ്ദേഹം അത് ആലപിച്ചിട്ടുള്ളത്', ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പി എസ് റഫീഖ് പറഞ്ഞു.
advertisement

വാലിബനിലെ എല്ലാ പാട്ടുകളും ഒരു പോലെ ഇഷ്ടമാണെങ്കിലും ചില ഗാനങ്ങൾ പിറന്നുവീണ ഒരു സമയവും അതിന്റെ എഴുത്തിനായുള്ള പ്രയാസവും വച്ചുകൊണ്ട് ചില ഗാനങ്ങളോട് നമുക്ക് ഒരു പ്രത്യേകത തോന്നും, അങ്ങനെ ഒരു ഗാനമാണ് റാക്ക് പാട്ടെന്നും റഫീഖ് പറഞ്ഞു. 2024 ജനുവരി 25 നാണ് ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്കെത്തുന്നത്.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

മലയാളം വാർത്തകൾ/ വാർത്ത/Film/
Malaikottai Valiban | മോഹൻലാൽ ആലപിച്ച മലൈക്കോട്ടൈ വാലിബനിലെ 'റാക്ക്' ഗാനം റിലീസായി
Open in App
Home
Video
Impact Shorts
Web Stories