TRENDING:

Malaikottai Valiban | ഓരോ അടിക്കും പൊടി പാറണം; വാലിബന്റെ പൂഴിക്കടകൻ ഏറ്റെടുത്ത് മോഹൻലാൽ ആരാധകർ

Last Updated:

2024 ജനുവരി 25 ന് മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ തിയേറ്റർ റിലീസായി മലൈക്കോട്ടൈ വാലിബൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിയേറ്ററിൽ പൊടിപാറിക്കുന്ന പ്രകടനം ഉറപ്പിച്ച് ടിക്കറ്റ് എടുക്കാം എന്ന് പറയാതെ പറഞ്ഞ് 'മലൈക്കോട്ടൈ വാലിബൻ' (Malaikkottai Valiban) പുതിയ പോസ്റ്റർ പങ്കിട്ട് നടൻ മോഹൻലാൽ. 2024 ജനുവരി 25 ന് മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ തിയേറ്റർ റിലീസായി മലൈക്കോട്ടൈ വാലിബൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. വൻതോതിലുള്ള ആഗോള റിലീസിന് മുന്നോടിയായി അഭിനേതാക്കളും അണിയറപ്രവർത്തകരും സിനിമയ്ക്കായി ഒരു വലിയ പ്രൊമോഷൻ കാമ്പെയ്‌ൻ നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
മലൈക്കോട്ടൈ വാലിബൻ
മലൈക്കോട്ടൈ വാലിബൻ
advertisement

മോഹൻലാലിന്റെ പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബൻ' ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ സിനിമയുടെ സംവിധായകൻ. മോഹൻലാലിനൊപ്പമുള്ള യൂഡ്‌ലി ഫിലിംസിന്റെ ആദ്യ പ്രൊജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’.

മോഹൻലാലിനൊപ്പം സൊനാലി കുൽക്കർണി, ആൻഡ്രിയ റവേര, ഡാനിഷ് സെയ്ത്, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, കഥ നന്ദി, രാജീവ് പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

advertisement

പി.എസ്. റഫീഖാണ് മലൈക്കോട്ട വാലിബന്റെ രചന. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു, പ്രശാന്ത് പിള്ള ഗാനങ്ങളും ഒറിജിനൽ സ്‌കോറും ഒരുക്കിയിരിക്കുന്നു, മോഹൻലാൽ നായകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു എസ്. ജോസഫാണ്.

മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുമെന്നാണ് ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു വലിയ അപ്‌ഡേറ്റ്. വ്യത്യസ്ത ടൈംലൈനുകളിൽ ചിത്രീകരിക്കപ്പെടുന്ന ചിത്രത്തിൽ ഒന്നിലധികം ഗെറ്റപ്പുകളിൽ താരം പ്രത്യക്ഷപ്പെടുമെന്ന് നിർമ്മാതാക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: New poster from Mohanlal movie Malaikottai Valiban has piqued interest among viewers with an action-packed image of the actor. The Lijo Jose Pellissery directorial is releasing worldwide on January 25, 2024, marking the first release of the actor in the new year. A massive promotion programme has also been in the cards

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Malaikottai Valiban | ഓരോ അടിക്കും പൊടി പാറണം; വാലിബന്റെ പൂഴിക്കടകൻ ഏറ്റെടുത്ത് മോഹൻലാൽ ആരാധകർ
Open in App
Home
Video
Impact Shorts
Web Stories