TRENDING:

15-ാമത് ബുസാൻ ചലച്ചിത്ര പുരസ്‌കാര നോമിനേഷനുകളിൽ ഇടം നേടി മലയാള ചിത്രം 'ചുരുളി'

Last Updated:

Malayalam movie Churuli nominated for the 15th Busan film awards nominations | ഓരോ വിഭാഗത്തിലും മറ്റു നാല് വിദേശ ചിത്രങ്ങൾക്കൊപ്പമാണ് ചുരുളി മത്സരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
15-ാമത് ബുസാൻ ചലച്ചിത്ര പുസ്ക്കാരങ്ങൾക്കുള്ള നോമിനേഷൻ പട്ടികയിൽ മലയാള ചിത്രം 'ചുരുളി'. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദം തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ വിഭാഗത്തിലും മറ്റു നാല് വിദേശ ചിത്രങ്ങൾക്കൊപ്പമാണ് ചുരുളി മത്സരിക്കുന്നത്. ഗോകുൽദാസ് ആണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചത്, ശബ്ദ വിഭാഗം കൈകാര്യം ചെയ്തിട്ടുള്ളത് രംഗനാഥ് രവി.
ചുരുളി
ചുരുളി
advertisement

ലി മിയാവോ - എ റൈറ്റേഴ്‌സ് ഒഡീസി (ചൈന), കെന്നത്ത് മാക് - ലിംബോ (ഹോങ്കോംഗ്), ലീ ജേ -സുങ് - ദി ഫിഷ് ഓഫ് ഫിഷ് (സൗത്ത് കൊറിയ) അടക നോറിഫുമി - വൈഫ് ഓഫ് എ സ്പൈ (ജപ്പാൻ) തുടങ്ങിയ ചിത്രങ്ങളാണ് പ്രൊഡക്ഷൻ ഡിസൈൻ വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റു ചിത്രങ്ങൾ.

ഹിരോനക ചിയോറി - എനി ക്രൈബേബീസ് എറൗണ്ട് (ജപ്പാൻ), നോപാവത് ലിക്കിത് വോങ് - ലിംബോ (ഹോങ്കോംഗ്), ചോയി തേ -യംഗ് - സ്പേസ് സ്വീപ്പർമാർ (ദക്ഷിണ കൊറിയ), ഫു കാങ് - ദി എയ്‌റ്റ് ഹൺഡ്രഡ് (ചൈന) ചിത്രങ്ങളാണ് ശബ്ദ വിഭാഗത്തിൽ ചുരുളിക്കൊപ്പം മത്സരരംഗത്തുള്ളത്.

advertisement

വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ്. ഹരീഷ് ആണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം‍. ദീപു ജോസഫ് ആണ് എഡിറ്റിംഗ്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദ് ജോസും ചേർന്നാണ് നിർമ്മാണം.

Also read: സൂര്യയും ജ്യോതികയും നിർമ്മാതാക്കൾ, കാർത്തി നായകൻ, ഷങ്കറിൻ്റെ മകൾ നായിക; 'വിരുമൻ' വരുന്നു

മികച്ച സിനിമകൾ നിർമ്മിക്കുക എന്നതാണ് സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ സിദ്ധാന്തം. 36 വയതിനിലെ, പസങ്ക, കടൈയ്ക്കുട്ടി സിങ്കം, പൊൻമകൾ വന്താൾ, സൂരരൈ പോട്ര് എന്നിവ ഉദാഹരണങ്ങളാണ്. ഈ സിനിമകളെല്ലാം തന്നെ പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും നേടിയിരുന്നു. ഈ സിനിമകളെ തുടർന്ന് 2ഡി എൻ്റർടെയ്ൻമെൻ്റ്‌സ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'വിരുമൻ'.

advertisement

'പരുത്തി വീരൻ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത 'കൊമ്പൻ'. ഈ വൻവിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് 'വിരുമൻ'. ചിത്രത്തിൻ്റെ പൂജ ചെന്നൈയിൽ നടന്നു. ഷൂട്ടിംഗ് സെപ്റ്റംബർ 18 മുതൽ തേനിയിൽ നടക്കും.

സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി പുതുമുഖം അതിഥി ഷങ്കറാണ് നായിക. രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിരുമൻ' ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും.

advertisement

Summary: Malayalam movie Churuli directed by Lijo Jose Pellissery has been nominated in two categories for the 15th Asian Film Awards to be held in Busan in October 2021

മലയാളം വാർത്തകൾ/ വാർത്ത/Film/
15-ാമത് ബുസാൻ ചലച്ചിത്ര പുരസ്‌കാര നോമിനേഷനുകളിൽ ഇടം നേടി മലയാള ചിത്രം 'ചുരുളി'
Open in App
Home
Video
Impact Shorts
Web Stories