ഇതിനോടകം സ്ട്രീമിങ് ആരംഭിച്ച ക്രൈം സീരീസിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. അജു വർഗീസ് തകർപ്പൻ പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
അഹമ്മദ് ഖബീർ സംവിധാനം ചെയ്യുന്ന ‘കേരള ക്രൈം ഫയൽസ് -ഷിജു പാറയിൽ വീട് നീണ്ടകര’ ഏറെ സസ്പെൻസ് നിറഞ്ഞ കഥാമുഹൂർത്തങ്ങളിലൂടെയാണ് ഈ സീരീസ് മുന്നോട്ടുപോകുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജിതിൻ സ്റ്റാനിസ്ലോസാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി ഭാഷകളിൽ സീരീസ് ലഭ്യമാകും.
advertisement
ഡിസ്‌നി + ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് ആയതിനാൽ, നിർമ്മാണ മൂല്യത്തിലും ഗുണനിലവാരത്തിലും വിട്ടുവീഴ്‍ച ചെയ്യാതെയാണ് കേരള ക്രൈം ഫയൽസ് നിർമ്മിച്ചിരിക്കുന്നതെന്ന് നിർമാതാവ് രാഹുൽ റിജി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും, ‘കേരള ക്രൈം ഫയൽ’ നിർമ്മാണവും അവതരണവുമെല്ലാം ഇന്ത്യയിലെ ജനപ്രിയ വെബ് സീരീസുകൾക്ക് തുല്യമാണ്. ഹെഷാം അബ്‍ദുള്‍ വഹാബാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകള്‍ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത വെബ് സീരിസ് ആണിത്.