TRENDING:

കാന്താര 2 സിനിമയുടെ സെറ്റിൽ മൂന്നാമത്തെ മരണം; ഞെട്ടിച്ച് മലയാളി നടന്റെ വിയോഗം‌

Last Updated:

ചെറിയ ചെറിയ സിനിമകളിൽ വേഷമിട്ട് തുടങ്ങിയ നിജുവിന് ശ്രദ്ധേയ വേഷം ലഭിക്കുന്നത് ‘മാളികപ്പുറം’ എന്ന ഉണ്ണിമുകുന്ദൻ സിനിമയിലൂടെ ആയിരുന്നു. തുടർന്ന് ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രത്തിലും വേഷമിട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'കാന്താര 2' സിനിമയുടെ സെറ്റിൽ നിന്നും വീണ്ടും ദുരന്ത വാർത്ത. മലയാളി നടനും മിമിക്രി താരവുമായ കലാഭവൻ നിജു (45) ആണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. കാന്താര 2ന്റെ ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന തുടർന്ന് പുലർച്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കലാഭവൻ നിജു
കലാഭവൻ നിജു
advertisement

കലാഭവൻ നിജു തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണ്. ഓഡിഷൻ വഴിയാണ് ഈ സിനിമയിൽ നിജുവിന് അവസരം ലഭിക്കുന്നത്. 25 വർഷമായി മലയാള മിമിക്രി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. കലാഭവനുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത് ഈ അടുത്ത കാലത്താണ്. ചെറിയ ചെറിയ സിനിമകളിൽ വേഷമിട്ട് തുടങ്ങിയ നിജുവിന് ശ്രദ്ധേയ വേഷം ലഭിക്കുന്നത് ‘മാളികപ്പുറം’ എന്ന ഉണ്ണിമുകുന്ദൻ സിനിമയിലൂടെ ആയിരുന്നു. തുടർന്ന് ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രത്തിലും വേഷമിട്ടു. മുൻനിര മിമിക്രി കലാവേദികളുടെ ഭാഗമായി നിരവധി വർഷം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

advertisement

ഋഷഭ് ഷെട്ടിയുടെ സിനിമയുടെ സെറ്റില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് നിജു. മേയില്‍ സിനിമയുടെ കൊല്ലൂരിലെ സൈറ്റിലുണ്ടായ അപകടത്തില്‍ വൈക്കം സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം എഫ് കബില്‍ മുങ്ങിമരിച്ചിരുന്നു. ഷൂട്ടിങ് ഇടവേളയില്‍ പുഴയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കന്നഡയിലെ പ്രമുഖ ഹാസ്യതാരം രാജേഷ് പൂജാരി കഴിഞ്ഞ മാസം ഹൃദയാഘാതത്തെ തുടര്‍ന്ന് സെറ്റില്‍ മരണപ്പെട്ടിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
കാന്താര 2 സിനിമയുടെ സെറ്റിൽ മൂന്നാമത്തെ മരണം; ഞെട്ടിച്ച് മലയാളി നടന്റെ വിയോഗം‌
Open in App
Home
Video
Impact Shorts
Web Stories