TRENDING:

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം : മികച്ച നടനു വേണ്ടി മമ്മൂട്ടിയും പൃഥ്വിരാജും തമ്മിൽ മത്സരം

Last Updated:

കഴിഞ്ഞ തവണ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് അവാർഡ് നേടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2023-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഓഗസ്റ്റ് 16ന് പ്രഖ്യാപിക്കും. മുതിർന്ന സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് ആഗസ്റ്റ് 15 ന് അവസാന റൗണ്ടിൽ ചിത്രങ്ങളുടെ പ്രദർശനം നടത്തുകയെന്ന് പുരസ്‌കാര നിർണയം സംഘടിപ്പിക്കുന്ന കേരള ചലച്ചിത്ര അക്കാദമി ഭാരവാഹികൾ അറിയിച്ചു. എന്നിരുന്നാലും, ജൂറി ഏതെങ്കിലും സിനിമ വീണ്ടും കാണാൻ തീരുമാനിച്ചാൽ പ്രഖ്യാപനം വൈകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
'കാതൽ: ദി കോറിൽ' മമ്മൂട്ടി, 'ആടുജീവിതത്തിൽ' പൃഥ്വിരാജ്
'കാതൽ: ദി കോറിൽ' മമ്മൂട്ടി, 'ആടുജീവിതത്തിൽ' പൃഥ്വിരാജ്
advertisement

'ആടുജീവിതം', 'കാതൽ', '2018', 'ഉള്ളൊഴുക്ക്' തുടങ്ങിയ സിനിമകൾ മികച്ച ചലച്ചിത്ര പുരസ്‌കാരത്തിന് മുൻനിരയിലുണ്ടെങ്കിലും റിലീസ് ചെയ്യാത്ത ഏതൊരു സിനിമയ്ക്കും ബഹുമതി ലഭിച്ചേക്കാം. മികച്ച നടനുള്ള പ്രധാന മത്സരം പൃഥ്വിരാജും മമ്മൂട്ടിയും തമ്മിലാണ്. ‘ആടുജീവിത’ത്തിലെ നജീബായി പൃഥ്വിരാജ് പ്രേക്ഷകരെ വിസ്മയിപ്പിച്ചപ്പോൾ ‘കാതൽ-ദി കോർ’ എന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യുവും ‘കണ്ണൂർ സ്ക്വാഡി’ലെ പൊലീസ് ഓഫീസർ ജോർജും അദ്ദേഹത്തിന് അവാർഡ് നേടിക്കൊടുത്തേക്കും എന്ന് സൂചനയുണ്ട്. കഴിഞ്ഞ തവണ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് അവാർഡ് നേടിയത്.

advertisement

Also read: ഇനിവരുമോ ഇത്രയും താരനിരയുള്ള മലയാള സിനിമാ വിസ്മയം; മനോരഥങ്ങൾ പ്രേക്ഷകരിലേക്ക്

ഉർവ്വശിയും പാർവതി തിരുവോത്തും ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിൽ തങ്ങളുടെ അഭിനയ മികവ് പ്രകടിപ്പിച്ചപ്പോൾ കല്യാണി പ്രിയദർശൻ ചില സിനിമകളിൽ അവാർഡ് അർഹിക്കുന്ന പ്രകടനവുമായി രംഗത്തുണ്ട്. മികച്ച നടിക്കുള്ള അവാർഡ് മത്സരത്തിൽ അവർ തന്നെയാണ് മുന്നിൽ. കൗതുകകരമെന്നു പറയട്ടെ, അവാർഡുകൾക്കായി സമർപ്പിച്ച 160 ചിത്രങ്ങളിൽ ഭൂരിഭാഗവും ഇനിയും പുറത്തിറങ്ങാനുണ്ട്. അവയിൽ ചിലത് അവാർഡുകൾ കരസ്ഥമാക്കാൻ സാധ്യതയുണ്ട്. ഈ 160 സിനിമകളിൽ 84 എണ്ണം നവാഗതർ സംവിധാനം ചെയ്തവയാണ്.

advertisement

മോഹൻലാലിൻ്റെ 'നേര്,' സുരേഷ് ഗോപിയുടെ 'ഗരുഡൻ,' 'ഫാലിമി,' 'പൂക്കാലം,' 'ശേഷം മൈക്ക്-ഇൽ ഫാത്തിമ,' 'ഗഗനാചാരി,' 'പ്രണയ വിലാസം,' 'കഠിന കഠോരമീ അണ്ഡകടാഹം,' 'നെയ്മർ,' 'ഒറ്റ്, '18-പ്ലസ്' എന്നിവയാണ് അവാർഡിനായി മത്സരിക്കുന്ന മറ്റ് ശ്രദ്ധേയമായ സിനിമകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Mammootty and Prithviraj Sukumaran entered the final rounds to the Kerala State Film Awards, 2023. Mammootty has been considered for Kaathal: The Core and Prithviraj for the film 'Aadujeevitham'

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം : മികച്ച നടനു വേണ്ടി മമ്മൂട്ടിയും പൃഥ്വിരാജും തമ്മിൽ മത്സരം
Open in App
Home
Video
Impact Shorts
Web Stories