TRENDING:

നഷ്ടമായത് നല്ലൊരു സുഹൃത്തിനെയെന്ന് മമ്മൂട്ടി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കന്നഡ സിനിമയിലെ അതികായനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അംബരീഷ്. സിനിമയിലും രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന അംബരീഷിനെ അനുസ്മരിച്ച് നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയുമൊക്കെ സുമലതയെയും മകനെയും ആശ്വസിപ്പിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ മമ്മൂട്ടിയുടെ ഹൃദ്യമായ ഓർമകുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. അംബരീഷ് മമ്മൂട്ടിക്ക് ബോസ് ആയിരുന്നു. അദ്ദേഹത്തെക്കുറിച്ച് പറയാൻ വാക്കുകളില്ലെന്നും, എന്ത് എഴുതിയാലും തന്‍റെ നഷ്ടം വിവരിക്കാനാകില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ മമ്മൂട്ടി പറയുന്നു. സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച ആദ്യകാല മദ്രാസ് ദിനങ്ങളിൽ തനിക്ക് ലഭിച്ച നല്ലൊരു സുഹൃത്തായിരുന്നു അംബരീഷ്. കാലക്രമേണ ആ സൌഹൃദം വളർന്നു. ആ ബന്ധം എന്നും കാത്തുസൂക്ഷിക്കാൻ തനിക്കും അദ്ദേഹത്തിനും സാധിച്ചു. ന്യൂഡൽഹി എന്ന തന്‍റെ സൂപ്പർ ഹിറ്റ് സിനിമ കന്നഡയിൽ എടുത്തപ്പോൾ അംബരീഷ് ശരിക്കും വിസ്മയിപ്പിച്ചുവെന്നും മമ്മൂട്ടി ഓർക്കുന്നു.
advertisement

മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
നഷ്ടമായത് നല്ലൊരു സുഹൃത്തിനെയെന്ന് മമ്മൂട്ടി