വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു: മമ്മൂട്ടി
അന്തരിച്ച നടി കെപിഎസി ലളിതയുടെ മരണത്തില്‍ അനുശോചനവുമായി നടന്‍ മമ്മൂട്ടി. വളരെ, വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം.'
'നഷ്ടമായത് സ്വന്തം ചേച്ചിയെ'; മോഹൻലാൽ
നഷ്ടമായത് സ്വന്തം ചേച്ചിയെ എന്ന് മോഹന്‍ലാല്‍. ഒരുപാട് സിനിമകളില്‍ ഒരുമിച്ചഭിനയിക്കാന്‍ സാധിച്ചെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്നലെ അർധരാത്രിയോടെ കൊച്ചിയിലെ വസതിയിലെത്തി കെപിഎസി ലളിതയെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്നു. 'ഉണ്ണികൃഷ്ണൻ ഒപ്പമുള്ളതുകൊണ്ട് അമ്മ മഴക്കാറിന്... എന്ന ഗാനമാണ് ഇപ്പോൾ ഓർമയിൽ വരുന്നത്..' - മോഹൻലാൽ പറഞ്ഞു.
advertisement
യാത്രയാകുന്നത് അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ: മഞ്ജു വാരിയർ
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് വിടപറഞ്ഞതെന്ന് നടി മഞ്ജു വാരിയർ. ചേച്ചി എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മയുടെ മുഖമായിരുന്നുവെന്നും മഞ്ജു പറയുന്നു.മഞ്ജു വാരിയരുടെ വാക്കുകൾ: അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്.
'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട...
'നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര' ഇനി അതു പറയാൻ ലളിതാന്റി ഇല്ല: നവ്യ നായർ
എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാൻ ലളിതാന്റി ഇല്ല ..
എന്റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു ..
നഷ്ടം വിവരിക്കാനാകില്ല: കുഞ്ചാക്കോ ബോബൻ
ഇൻഡസ്ട്രിക്കും വ്യക്തിപരമായി എനിക്കും ഇത് എന്ത് നഷ്ടമാണെന്ന് വാക്കുകൾക്ക് വിവരിക്കാനാവില്ല.
ഒരു അഭിനേത്രി എന്ന നിലയിൽ കെപിഎസിയുടെ ആദ്യ സിനിമ മുതൽ ഉദയയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഞാൻ ഒരു അഭിനേതാവായി അവതരിപ്പിച്ച എന്റെ ആദ്യ സിനിമയിൽ തന്നെ അവർ ഉണ്ടായിരുന്നു.
പിന്നെയും ഒരുപാട് സിനിമകൾക്കായി ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു, അവിടെ എന്റെ പ്രിയപ്പെട്ട അമ്മയും മുത്തശ്ശിയുമായിരുന്നു.
ഞാൻ ആദ്യമായി നിർമ്മാതാവായി മാറിയ ഉദയ, ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രൊഡക്ഷനിലേക്ക് വന്നപ്പോൾ അവിടെയും കെപിഎസി ലളിതയുണ്ടായിരുന്നു. എനിക്കും എന്റെ കുടുംബത്തിനും എല്ലായ്‌പ്പോഴും ഒരു അഭ്യുദയകാംക്ഷിയാണ്, ഒരു സഹനടനെന്നതിലുപരി അവൾ കുടുംബത്തെപ്പോലെയായിരുന്നു. കെപിഎസി ലളിതയുടെ അനുഗ്രഹം ലഭിക്കാൻ എന്റെ മകന് ഭാഗ്യമുണ്ടായി.
നടി നമിത പ്രമോദും കെപിഎസി ലളിതയുടെ വേർപാടിൽ അനുശോചിച്ചു
മലയാള സിനിമയിലെ പ്രമുഖർ നടി കെപിഎസി ലളിതയുടെ വേർപാടിൽ അനുശോചിച്ചു