ഫെബ്രുവരി 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആൻ്റോ ജോസഫിൻ്റെ ‘ആൻ മെഗാ മീഡിയ’ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.
2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ‘ഭ്രമയുഗം’ കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. ചിത്രത്തിന്റെ ടീസർ, ‘The Age of Madness’ എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്റർ, ക്യാരക്ടർ പോസ്റ്റേർസ്, ഫസ്റ്റ് ലുക്ക് തുടങ്ങി ചിത്രത്തിന്റെതായ് പുറത്തുവിട്ട സൗണ്ട് ട്രാക്ക് അടക്കം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബരി.
Summary: Mammootty movie Bramayugam trailer is breaking all expectations. The film is releasing worldwide on February 15th
