ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്ടീവ്സ് എന്ന ഏജൻസി നടത്തുന്ന സി ഐ ഡൊമിനിക് ആയി മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് ആയ വിഘ്നേഷ് ആയി ഗോകുൽ സുരേഷും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം, അതീവ രസകരമാണെന്നാണ് പ്രേക്ഷകാഭിപ്രായം. മമ്മൂട്ടി എന്ന നടൻ്റെ വ്യത്യസ്തമായ ഭാവവും പ്രകടനവും തന്നെയാണ് ചിത്രത്തിൻ്റെ ആകർഷണം. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി ത്രില്ലർ ആയി ഒരുക്കിയ ചിത്രം രചിച്ചത്, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. മമ്മൂട്ടി - ഗോകുൽ സുരേഷ് ടീമിൻ്റെ സരസമായ രംഗങ്ങൾക്കൊപ്പം ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷനും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.
advertisement
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. മമ്മൂട്ടി, ഗോകുൽ സുരേഷ്, എന്നിവർക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.