TRENDING:

35 വർഷങ്ങൾക്ക് ശേഷം ചന്തു ചേകവർ വീണ്ടും; 'ഒരു വടക്കൻ വീരഗാഥ' ടീസർ പുറത്തുവിട്ട് മമ്മൂട്ടി

Last Updated:

ചിത്രത്തിന്റെ റിറിലീസ് ചന്തുവിന്റെ കഥയ്ക്ക് വേറിട്ട ദൃശ്യഭാഷയൊരുക്കിയ എം.ടി. വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. പ്രേക്ഷകർക്ക് ആവേശം പടർത്തി മറ്റൊരു ക്ലാസിക് ചിത്രം കൂടി റീ റീലിസിനൊരുങ്ങുകയാണ്. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം ‘ഒരു വടക്കൻ വീരഗാഥ’ ആണ് വീണ്ടും തീയേറ്ററുകളിൽ എത്തുന്നത്. 1989 ൽ റിലീസ് ചെയ്ത ചിത്രം 35 വർഷങ്ങൾക്ക് ശേഷമാണ് റീറിലീസ് ചെയ്യുന്നത്. ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്മോസിന്റെ ശബ്ദ ഭംഗിയിലും പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം. ഫെബ്രുവരി ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ റിറിലീസ് ചന്തുവിന്റെ കഥയ്ക്ക് വേറിട്ട ദൃശ്യഭാഷയൊരുക്കിയ എം.ടി. വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയാണ്. റി ലീസിനു മുന്നോടിയായി പുറത്തിറക്കിയ ടീസറിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. മമ്മൂട്ടിയാണ് ഇത് പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ചത്.
News18
News18
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് നേടി കൊടുത്ത ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മികച്ച തിരക്കഥ,മികച്ച പ്രൊഡക്ഷൻ ഡിസൈൻ,മികച്ച വസ്ത്രാലങ്കാരം(പി. കൃഷ്ണമൂർത്തി) എന്നിങ്ങനെ ചിത്രത്തിന് ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.4 ദേശിയ ചലച്ചിത്ര അവാർഡുകളും എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും മലയാളികളുടെ ഈ അഭിമാന ചിത്രം നേടിയിട്ടുണ്ട്. ബോംബെ രവിയാണ് ചിത്രത്തിനായി സം​ഗീതമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
35 വർഷങ്ങൾക്ക് ശേഷം ചന്തു ചേകവർ വീണ്ടും; 'ഒരു വടക്കൻ വീരഗാഥ' ടീസർ പുറത്തുവിട്ട് മമ്മൂട്ടി
Open in App
Home
Video
Impact Shorts
Web Stories