TRENDING:

സ്‌ക്രീനിൽ ധ്യാൻ ശ്രീനിവാസൻ, രേവതി; ‘ഓടും കുതിര ചാടും കുതിരയിലെ 'മനമോഹിനി' ഗാനം കേൾക്കാം

Last Updated:

ധ്യാൻ ശ്രീനിവാസനും രേവതി പിള്ളയും ചേർന്നുള്ള ഒരു റൊമാന്റിക് വീഡിയോ സോങ് ആണ് മനമോഹിനി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിരയിലെ 'മനമോഹിനി ' എന്ന് തുടങ്ങുന്ന റൊമാന്റിക് വീഡിയോ ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടി രമ്യ നമ്പീശനും, അജയ് ജെയിംസനും ചേർന്നാണ്. സുഹൈൽ കോയയുടേതാണ് വരികൾ. ധ്യാൻ ശ്രീനിവാസനും രേവതി പിള്ളയും ചേർന്നുള്ള ഒരു റൊമാന്റിക് വീഡിയോ സോങ് ആണ് മനമോഹിനി. വ്യത്യസ്തമായ കഥ പറച്ചിലും കോമഡികളും കൊണ്ട് ചിത്രം ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുന്നു.
ഓടും കുതിര ചാടും കുതിര
ഓടും കുതിര ചാടും കുതിര
advertisement

നടനും സംവിധായകനുമായ അൽത്താഫ് സലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Manamohini song from the Malayalam movie Odum Kuthira Chadum Kuthira starring Fahadh Faasil and Kalyani Priyadarshan in the lead roles got released. The song features actors Dhyan Sreenivasan and Revathy 

മലയാളം വാർത്തകൾ/ വാർത്ത/Film/
സ്‌ക്രീനിൽ ധ്യാൻ ശ്രീനിവാസൻ, രേവതി; ‘ഓടും കുതിര ചാടും കുതിരയിലെ 'മനമോഹിനി' ഗാനം കേൾക്കാം
Open in App
Home
Video
Impact Shorts
Web Stories