TRENDING:

'നസീർ സാറിനെ ആരാധിക്കുന്ന ആൾക്കാർ കല്ലെറിയും'; പ്രേം നസീർ പരാമർശത്തിൽ ടിനി ടോമിനെ തള്ളി മണിയൻപിള്ള രാജു

Last Updated:

സംവിധായകൻ ആലപ്പി അഷ്‌റഫുമായുള്ള സംഭാഷണത്തിലാണ് മണിയൻപിള്ള രാജുവിന്റെ പ്രതികരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനശ്വര നടൻ പ്രേം നസീർ (Prem Nazir) അവസാനനാളുകളിൽ സിനിമയിൽ അവസരം കുറഞ്ഞതിന്റെ പേരിൽ മനംനൊന്ത് മരിച്ചു എന്ന നടൻ ടിനി ടോമിന്റെ പരാമർശത്തിൽ പ്രതികരണവുമായി നടനും, നിർമാതാവുമായ മണിയൻപിള്ള രാജു. ഒരഭിമുഖത്തിൽ ടിനി ടോം നടത്തിയ പരാമർശമാണ് വിവാദത്തിൽ കലാശിച്ചത്. മണിയൻപിള്ള രാജുവാണ് തനിക്ക് ഈ വിവരം കൈമാറിയത് എന്നും ടിനി ടോം പറഞ്ഞിരുന്നു. സംവിധായകൻ ആലപ്പി അഷ്‌റഫുമായുള്ള സംഭാഷണത്തിലാണ് മണിയൻപിള്ള രാജുവിന്റെ പ്രതികരണം. 'ആലപ്പി അഷ്‌റഫ് കണ്ടതും കേട്ടതും' എന്ന യൂട്യൂബ് ചാനൽ വ്ലോഗ് വളരെ സജീവമാണ്.
മണിയൻപിള്ള രാജു, ടിനി ടോം
മണിയൻപിള്ള രാജു, ടിനി ടോം
advertisement

'ഒരിക്കലും ഇല്ല. ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഇവനൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ അദ്ദേഹത്തോടൊപ്പം പത്തോ പതിനഞ്ചോ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ദൈവ തുല്യനായൊരു മനുഷ്യനെ അതിന് മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ലെന്ന് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ട്. മുൻപും മണ്ടത്തരങ്ങൾ പറഞ്ഞ് ടിനി ടോം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. എന്തിന് ഇത്രയും മഹാനായൊരു മനുഷ്യനെ കുറിച്ച് ഇത്തരം പരാമർശം നടത്തുന്നത്. ഇവന് ഭ്രാന്താണ്. ഏറ്റവും കൂടുതൽ സിനിമകൾ അഭിനയിക്കുകയും നായകനാകുകയും ഒക്കെ ചെയ്ത ആളാണ് നസീർ സാർ. അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങളുണ്ട് ഇവിടെ. അവരെല്ലാം ടിനിയെ കല്ലെറിയും. ടിനി മാപ്പ് പറയണം. ആരൊക്കെയോ കേസ് കൊടുത്തെന്ന് അറിയുന്നുണ്ട്', മണിയൻപിള്ള രാജു പറഞ്ഞു.

advertisement

തിരുവനന്തപുരം സ്വദേശിയായ നടൻ പ്രേം നസീർ, കോളേജ് പഠനകാലത്ത് നാടകങ്ങളിൽ സജീവമാവുകയും, ശേഷം സിനിമയിൽ പ്രവേശിക്കുകയുമായിരുന്നു.

Summary: Actor cum film producer Maniyanpillai Raju reacts to a controversial statement made by actor Tini Tom against late actor Prem Nazir. Tini, in an interview had made a remark that Prem Nazir, towards his last days, bore the pain of not getting roles in cinema. Adding that he got the info from Raju. Raju, however, denied the attribution

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'നസീർ സാറിനെ ആരാധിക്കുന്ന ആൾക്കാർ കല്ലെറിയും'; പ്രേം നസീർ പരാമർശത്തിൽ ടിനി ടോമിനെ തള്ളി മണിയൻപിള്ള രാജു
Open in App
Home
Video
Impact Shorts
Web Stories