TRENDING:

നാൽപ്പതാം വർഷത്തിലും വാടാതെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'

Last Updated:

ചിത്രത്തിന്റെ നാല്പതാം വാർഷിക ആഘോഷങ്ങൾ കൊച്ചിയിൽ നടന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയതിന്റെ നാല്പതാം വാർഷികം കൊച്ചിയിൽ ആഘോഷിച്ചു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയ ജെറി അമൽദേവിന്റെ  ജീവ ചരിത്രവും  പ്രകാശനം ചെയ്തു.
advertisement

മോഹൻലാൽ, ശങ്കർ, പൂർണിമ എന്നിവരുടെ സാന്നിധ്യവും ജെറി അമൽദേവിന്റെ  മാസ്മരിക സംഗീതവും കൊണ്ട് മലയാളികളുടെ എക്കാലത്തെയും ഇഷ്ട ശേഖരത്തിൽ ഇടം നേടിയ ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പുറത്തിറങ്ങി ഇപ്പോൾ നാല്പത് വര്ഷം പിന്നിട്ടിരിക്കുകയാണ്.

advertisement

ചിത്രത്തിന്റെ നാല്പതാം വാർഷിക ആഘോഷങ്ങൾ കൊച്ചിയിൽ നടന്നു. ചിത്രത്തിന് സംഗീതം നൽകിയ ജെറി അമൽദേവാണു സംഗീതസന്ധ്യ ഒരുക്കിയത്. പിവി ആൽബി എഴുതിയ ജെറി അമൽദേവിന്റെ  ജീവചരിത്രം തിരക്കഥാകൃത്ത് ജോൺ പോൾ  വേദിയിൽ പ്രകാശനം ചെയ്തു.

You may also like:'തിന്നു മരിക്കുന്ന മലയാളി': കേരളത്തിലെ ഭക്ഷണശീലങ്ങൾ വരുത്താവുന്ന ദുരന്തത്തേക്കുറിച്ച് മുരളി തുമ്മാരുകുടി

advertisement

മോഹൻലാൽ, സത്യൻ അന്തിക്കാട്, ശ്രീകുമാരൻ തമ്പി എന്നിവരും പുസ്തകത്തിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കെഎസ് ചിത്രയുടെ വീഡിയോ സന്ദേശവും പരിപാടിയിൽ അവതരിപ്പിച്ചു.

1980 ലാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പുറത്തിറങ്ങുന്നത്. മോഹൻലാൽ, ശങ്കർ, പൂർണിമ എന്നീ താരങ്ങളുടെ ആദ്യ ചിത്രവും ഫാസിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രവുമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1980 ഡിസംബർ 25 ന് ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഒരു കോടിയിലധികമാണ് കളക്ഷൻ നേടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
നാൽപ്പതാം വർഷത്തിലും വാടാതെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'
Open in App
Home
Video
Impact Shorts
Web Stories