TRENDING:

ജീവിതത്തിലെയും സ്‌ക്രീനിലെയും കുട്ടിയമ്മമാർ കണ്ടുമുട്ടിയപ്പോൾ; പോസ്റ്റുമായി മഞ്ജു പിള്ള

Last Updated:

യഥാർത്ഥ കുട്ടിയമ്മയെ ചേർത്ത് പിടിച്ച് മഞ്ജു പിള്ള

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവിതത്തിൽ നിന്നും സ്ക്രീനിലേക്കു പറിച്ചുനട്ട കുട്ടിയമ്മയെയാണ് നിങ്ങൾ 'ഹോം' എന്ന സിനിമയിൽ കണ്ടത്. ഒലിവർ ട്വിസ്റ്റിന്റെ ഭാര്യയും ആന്റണിയുടെയും ചാൾസിന്റെയും അമ്മയുമായ കഥാപാത്രമാണ് സിനിമയിലെ കുട്ടിയമ്മ. ജീവിതത്തിൽ അങ്ങനെയൊരാൾ ഉണ്ടെങ്കിൽ അത് സംവിധായകൻ റോജിൻ തോമസിന്റെ അമ്മയാണ്. ഒലിവർ ട്വിസ്റ്റ് സംവിധായകന്റെ പിതാവും. വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ച കുട്ടിയമ്മയുടെ വിഷ്വലിനു മുൻപിൽ യഥാർത്ഥ കുട്ടിയമ്മയെ ചേർത്ത് പിടിച്ച് നിൽക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
മഞ്ജു പിള്ള പോസ്റ്റ് ചെയ്ത ചിത്രം
മഞ്ജു പിള്ള പോസ്റ്റ് ചെയ്ത ചിത്രം
advertisement

കമന്റ് സെക്ഷനിൽ പലരും ജീവിതത്തിലെ അമ്മയുമായി മഞ്ജു പിള്ളയ്ക്കുള്ള സാദൃശ്യം ചൂണ്ടിക്കാട്ടാതെയിരുന്നില്ല.

ജീവിതം 'എക്സ്ട്രാ-ഓർഡിനറി' ഒന്നുമല്ലാതെ, തന്റെ കടമകൾ നിർവഹിക്കുന്ന ഒലിവർ എന്ന 'ടെക്നോളജി-ചലൻജ്ഡ്' മധ്യവയസ്കനായി ഇന്ദ്രൻസും, സ്വന്തം പരിഭവങ്ങൾ ഇടയ്ക്കിടെ പിറുപിറുത്ത് തന്റെ ചുമതലകൾ കൃത്യമായി നിറവേറ്റുന്ന കുട്ടിയമ്മയായി മഞ്ജു പിള്ളയും വേഷമിടുന്നു.

പുതിയ തിരക്കഥ പൂർത്തിയാക്കിയെടുക്കുന്നതും, സ്വന്തം വിവാഹക്കാര്യവും തമ്മിലെ വേലിയേറ്റത്തിൽ തല പുണ്ണാക്കി ജീവിക്കുന്ന മൂത്ത മകൻ ആന്റണി (ശ്രീനാഥ് ഭാസി). പുതുതലമുറയുടെ പ്രതിനിധിയായ ഇളയമകൻ ചാൾസിന്റെ (നസ്‌ലൻ) ലോകത്തിൽ ജീവിതം എങ്ങനെ ഇൻസ്റ്റഗ്രാം സ്റ്റോറികളാക്കി നാട്ടുകാരെ അറിയിക്കാം എന്നതിൽ കവിഞ്ഞ് ലക്ഷ്യങ്ങളൊന്നും തൽക്കാലമില്ല. അൽപ്പം മറവി രോഗമുള്ള മൂകസാക്ഷിയായി ഒലിവറിന്റെ പിതാവ് (കൈനകരി തങ്കരാജ്) കൂടിയായാൽ ഈ വീട് പൂർണ്ണം.

advertisement

മക്കളുടെ കാഴ്ചപ്പാടിന്റെ കോണുകളിൽ നിന്നും വീക്ഷിച്ചാൽ, കാലത്തിനൊത്ത് സഞ്ചരിക്കാത്ത ഗൃഹനാഥനാണ് ഒലിവർ. അദ്ദേഹമാണ് കഥാനായകൻ. ദൂരെ താമസിക്കുന്ന മൂത്ത മകൻ പുതിയ തിരക്കഥാ രചന ലക്ഷ്യമിട്ട് വീട്ടിൽ എത്തുന്നതോടു കൂടി നടക്കുന്ന തീർത്തും കുടുംബപരമായ വിഷയങ്ങളും മുതിർന്നവരുടെ മനോവ്യാപാരങ്ങളും സിനിമയിൽ ശ്രദ്ധാകേന്ദ്രമാവുന്നു.

ഹാസ്യനടനായി പ്രേക്ഷകർ കണ്ടുപരിചയിച്ച ഇന്ദ്രൻസ്, അടുത്തിടെയായി അവതരിപ്പിച്ച അത്യുജ്വല ക്യാരക്‌ടർ വേഷങ്ങളിൽ ഒലിവർ ട്വിസ്റ്റിനെ മുൻനിരയിൽ ഇരുത്താം. ഇരുത്തം വന്ന നടന് ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കാതെ ജീവിച്ചു കാണിക്കാൻ ലഭിച്ച ഓരോ അവസരത്തെയും ഇന്ദ്രൻസ് മിഴിവുറ്റതാക്കി. പല അവസരങ്ങളിലും അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങൾ സിനിമയുടെ അളവുകോലാകാൻ പ്രാപ്തിയുള്ളവയാണ്. മിഡിൽ ക്‌ളാസ് കുടുംബങ്ങളിലെ ദമ്പതികളുടെ പ്രതിനിധികളായി ഇന്ദ്രൻസും മഞ്ജു പിള്ളയും സ്‌ക്രീനിൽ നിറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Manju Pillai presented the real-life Kuttiyamma on her Instagram profile, who inspired the character in Home. The lead characters were modelled according to the parents of director Rojin Thomas. On-screen characters named Oliver Twist and Kuttiyamma were played by actor Indrans and Manju Pillai

മലയാളം വാർത്തകൾ/ വാർത്ത/Film/
ജീവിതത്തിലെയും സ്‌ക്രീനിലെയും കുട്ടിയമ്മമാർ കണ്ടുമുട്ടിയപ്പോൾ; പോസ്റ്റുമായി മഞ്ജു പിള്ള
Open in App
Home
Video
Impact Shorts
Web Stories