അച്ചായൻസിനു ശേഷം അമലയെ മലയാളത്തിൽ കണ്ടില്ലെങ്കിലും മറ്റു ഭാഷകളിൽ സജീവമാണു. അടുത്തിടെ ആഡൈ എന്ന തമിഴ് ചിത്രത്തിൽ അതീവ ഗ്ലാമറസ്സായി എത്തി ഞെട്ടിച്ചിരുന്നു നടി. ശരീരമാകെ മുറിവേറ്റു, വസ്ത്രങ്ങൾ പിന്നി കീറി, ആക്രമിക്കപ്പെട്ട രീതിയിലെ ഫസ്റ്റ് ലുക് ഉണ്ടാക്കിയ ഞെട്ടൽ അത്ര ചെറുതല്ല. മറ്റൊരു ചിത്രമായ രാക്ഷസൻറെ പ്രചാരണ പരിപാടികൾക്കു കൂടിയാണ് നടി ഇവിടെ എത്തിയിരിക്കുന്നത്. നാളെയാണ് റിലീസ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ സൈനുവെന്ന പ്രധാന കഥാപാത്രമാണു അമല.
advertisement
ഇനി ആ പ്രത്യേക കൂടികാഴ്‌ചക്കു അവസരം ലഭിക്കുന്ന ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതി നിങ്ങൾ അല്ലെങ്കിൽ വിഷമിക്കേണ്ട. നാളെ രാത്രി എട്ടു മണിക്ക് ദുബായ് ടിയേറാ സിറ്റി സെന്ററിൽ ആരാധകരെ കാണാൻ അമലയെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2018 5:22 PM IST