മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പുറത്താക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയർന്നത്.
2009 ലാണ് ബിനീഷ് കോടിയേരി താരസംഘടനയായ അമ്മയിൽ അംഗമായത്. ആജീവനാന്ത അംഗമാണ് ബിനീഷ്. അംങ്ങളെ പുറത്താക്കുന്നതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്.
advertisement
Also Read ബിനീഷ് കോടിയേരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു
ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, അക്രമത്തിനിരയായ നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ വിഷയം എന്നിവ ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു.
