also read: #MissionPaani: പുഴയെത്തേടി 12കാരന്റെ യാത്ര; ഹൗ ഫാര്‍ ഈസ് ദ റിവര്‍ ശ്രദ്ധേയമാകുന്നു
പല സിനിമകളിൽ നിന്നും മഴ സീനുകൾ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ ജി ധനഞ്ജയൻ പറഞ്ഞു. വാട്ടർ ടാങ്കറുകൾ സിനിമ സെറ്റിലേക്ക് എത്തുന്നില്ല. ജലം അധികമായി പാഴാക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. അക്കാര്യം ബോധവത്കരിച്ചിട്ടുണ്ട്- ധനഞ്ജയൻ പിടിഐയോട് പറഞ്ഞു.
മഴ ഒഴിച്ചുകൂടാനാവാത്ത സിനിമകളിൽ ഇപ്പോൾ ചെയ്യുന്നത് കെട്ടിടം മുഴുവൻ നനയുന്ന തരത്തിൽ മഴ കാണിക്കുന്നതിന് പകരം ജനലിലൂടെ മാത്രം മഴ കാണിക്കുകയാണ്. ഈ സീനിന് ഒരു ബക്കറ്റ് വെള്ളം മാത്രം മതിയാകും- ധനഞ്ജയൻ വ്യക്തമാക്കുന്നു. മഴ സീനുകൾ ഒരു പ്രത്യേക മാനസികാവസ്ഥ സൃഷ്ടിക്കുന്നവയാണെന്നും മഴ പല സിനിമകളിലെയും പ്രധാന കഥാപാത്രം പോലുമാണെന്നും അദ്ദേഹം പറയുന്നു.
advertisement
നിലവിലെ ജലക്ഷാമത്തെ തുടർന്ന് മഴ സീനുകൾ ഉണ്ടാക്കുന്നതിന് ജലം കിട്ടാനില്ലെന്ന് സിനിമ കമന്റേറ്റർ എം ഭരത് കുമാർ പറഞ്ഞു. അതിനെ തുടർന്ന് മഴ സീനുകൾ നിർമിക്കുന്നതിന് മാത്രം ഹൈദരാബാദ് പോലെയുള്ള നഗരങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നുവെന്നും അദ്ദേഹം.
അജിത് നായകനായ വിശ്വാസം എന്ന ചിത്രത്തിലെ മഴയിലെ സംഘട്ടന രംഗങ്ങളും രജനികാന്ത് നായകനായ കാലായിലെ മഴ സീനുകളും നിർമിച്ചത് ഹൈദരാബാദിലും മുംബൈയിലുമാണ്- അദ്ദേഹം പറഞ്ഞു.
നിലവിലെ ജലക്ഷാമം കമലഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഷോയിലെ അംഗങ്ങളിൽ ജല സംരക്ഷണത്തിൽ ശ്രദ്ധ നൽകുന്നു. അംഗങ്ങള്‍ ന്യായമായി തന്നെയാണോ ജലം ഉപയോഗിക്കുന്നത് എന്നറിയാൽ വാട്ടർ മീറ്ററുകൾ സ്ഥാപിച്ചിരിക്കുകയാണ്.
കോടികൾ ചെലവാക്കി മഴ സീനുകൾ നിർമിക്കുന്നത് സിനിമ മേഖലയ്ക്ക് ഒരു പ്രശ്നമേ അല്ല. എങ്കിലും ഞങ്ങൾ അങ്ങനെ ചെയ്യില്ല- സംവിധായകന്‍ എംഎസ് രാജ് പറയുന്നു.
വര്‍ഷങ്ങൾക്ക് മുമ്പ് തമിഴ് സിനിമകളിലെ റൊമാന്റിക് സീനുകളിൽ മഴ ഒഴിവാക്കാനാകാത്ത ഘടകമായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയിരിക്കുകയാണ്. ഏറെ ആവശ്യമെങ്കിൽ മാത്രമാണ് ഇന്ന് മഴ സീനുകൾ നിർമിക്കുന്നത്- ഇൻഡോ സൈൻ അപ്രീസിയേഷൻ ജനറൽ സെക്രട്ടറി തങ്കരാജ് പറഞ്ഞു.