#MissionPaani: പുഴയെത്തേടി 12കാരന്റെ യാത്ര; ഹൗ ഫാര്‍ ഈസ് ദ റിവര്‍ ശ്രദ്ധേയമാകുന്നു
Last Updated:
ഇന്ത്യന്‍ - ഇംഗ്ലീഷ് എഴുത്തുകാരന്‍ റസ്കിന്‍ ബോണ്ടിന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രചോദനം.
കോഴിക്കോട്: പുഴയാത്ര സ്വപ്നം കണ്ട 12 വയസുകാരന്‍റെ കഥ പറയുകയാണ് ഹൗ ഫാര്‍ ഈസ് ദ റിവര്‍ എന്ന ഹ്രസ്വചിത്രം. ഇന്ത്യന്‍ - ഇംഗ്ലീഷ് എഴുത്തുകാരന്‍ റസ്കിന്‍ ബോണ്ടിന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രചോദനം. പേരാമ്പ്ര എ യു പി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ചിത്രത്തിന്‍റെ പിന്നണിയില്‍.
പ്രകൃതിയിലേക്കുള്ള ഇറങ്ങിനടപ്പാണ് ഹൗ ഫാര്‍ ഈസ് ദി റിവര്‍. പുഴ തേടിയുള്ള യാത്ര സ്വപ്നം കാണുന്ന പന്ത്രണ്ട് വയസുകാരന്‍റെ കഥ. പുതിയത് പലതും കണ്ടും അറിഞ്ഞും അവന്‍ ലക്ഷ്യത്തിലേക്കടുക്കുന്നു.
ജാനകിക്കാട്ടിലുംകക്കാടംപൊയിലിലുമൊക്കെയായിരുന്നു ഹൗ ഫാര്‍ ഈസ് ദി റിവറിന്‍റെ ചിത്രീകരണം. ഇംഗ്ലീഷ് തന്നെയാണ് ചിത്രത്തിന്‍റെ ഭാഷ. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍റെ സംവിധാന സഹായി ഹരീഷ് കോട്ടൂരാണ് ചിത്രത്തിന്‍റെ സംവിധാനം.
advertisement
പേരാമ്പ്ര എ.യു.പി സ്കൂള്‍ വിദ്യാര്‍ഥിയായ ആദില്‍ മുഹമ്മദാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും നാടകപ്രവര്‍ത്തകനുമായ വിനയകുമാര്‍ വാകയാടാണ് തിരക്കഥ. പേരാമ്പ്ര എ.യു.പി. സ്കൂളിന് വേണ്ടിയാണ് ചിത്രം തയ്യാറാക്കിയതെങ്കിലും മറ്റു സ്കൂളിലും ചിത്രം പ്രദര്‍ശിപ്പിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2019 8:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
#MissionPaani: പുഴയെത്തേടി 12കാരന്റെ യാത്ര; ഹൗ ഫാര്‍ ഈസ് ദ റിവര്‍ ശ്രദ്ധേയമാകുന്നു