അങ്ങനെയാണെങ്കിൽ മെഗാ സ്റ്റാറാകും നാളത്തെ താരം. കാരണം, 7 സംസ്ഥാന അവാർഡുകൾ നേടിയ നടനെന്ന ലേബൽ കൂടിയാണ് താരത്തിന് സ്വന്തമാകുന്നത്. കഴിഞ്ഞ തവണ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയാണ് അവാർഡ് നേടിയത്.
അവാർഡുകളുടെ കാര്യത്തിൽ ഉർവ്വശിയും ഒട്ടും പിന്നിലല്ല, ഉള്ളൊഴുക്ക് എന്ന സിനിമയുടെ അഭിനയ മികവിന് നടിക്ക് പുരസ്കാരം നേടാനുള്ള സാധ്യതയുണ്ട്. ഇതുവരെ ഉർവ്വശി 5 സംസ്ഥാന പുരസ്കാരങ്ങൾക്കാണ് അർഹയായിട്ടുള്ളത്.
1984ലാണ് ആദ്യമായി മികച്ച നടനെന്ന പട്ടം മമ്മൂട്ടി സ്വന്തമാക്കിയത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത് 'അടിയൊഴുക്കുകളി'ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി നേടിയത്.
advertisement
1989ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ സിനിമകളിലെ മിന്നും പ്രകടനത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം രണ്ടാം തവണയും മമ്മൂട്ടി നേടി. ഇതിന് ശേഷം 1993 ലാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. 'വിധേയൻ', 'പൊന്തൻ മാട', 'വാത്സല്യം' എന്നീ സിനിമകളിലൂടെയാണ് അവാർഡ്.
2004ൽ ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിലൂടെ നാലാം തവണയും മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുത്തു. അഞ്ചാമത് പാലേരിമാണിക്യത്തിലൂടെ 2009-ലും മികച്ചനടനായി. ആറാമത് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത് കഴിഞ്ഞ വർഷമാണ്. നൻപകൽ നേരത്ത് മയക്കമായിരുന്നു ചിത്രം.
പത്തൊമ്പത് വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ വർഷം മോഹൻലാലും മമ്മൂട്ടിയും ഒപ്പത്തിനൊപ്പം എത്തിയത്. 1986-ൽ ടി ബാലഗോപാലൻ എം എ, 1991-ൽ കിലുക്കം, ഭരതം, ഉള്ളടക്കം എന്നീ സിനിമകളിലൂടെ പുരസ്കാരം നേടി. 1995-ൽ സ്ഫടികം, കാലാപാനി, 199- വാനപ്രസ്ഥം, 2005-ൽ തന്മാത്ര,2007-ൽ പരദേശി എന്നിവയാണ് മോഹൻലാലിന് പുരസ്കാരം ലഭിച്ച ചിത്രങ്ങൾ.