പ്രമേയത്തെപ്പറ്റി കൂടുതലൊന്നും പറയാനാവില്ലെങ്കിലും മുൻ സിനിമകളുടേതിന് സമാനമായ യഥാർഥ കഥാപരിസരമല്ല ചിത്രത്തിന്റേതെന്ന് ഉറപ്പു നൽകുന്നുവെന്നും ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറാണെന്നും സംവിധായകൻ പറയുന്നു. ഫാൻ ബോയ് നിമിഷം എന്നതിനപ്പുറത്തേക്ക് ഇതിനെ അതിശയകരമായ ഒരു കോളാബറേഷനായിട്ടാണ് ഞാൻ കാണുന്നതെന്നും ഇരുവരെയും ഒരുമിച്ച് സ്ക്രീനിലെത്തിക്കുക എന്നത് കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി ആണെന്നും ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മഹേഷ് നാരായണൻ പറഞ്ഞു.
ആക്ഷൻ ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ച മുമ്പ് ശ്രീലങ്കയിലെ കൊളംബോയിൽ തുടങ്ങിയിരുന്നു. തെന്നിന്ത്യൻ നായിക നയൻതാരയാണ് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന്റെ മഹേഷ് നാരായണൻ സിനിമയിൽ നായികയായി എത്തുന്നത്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്‍ മെഗാ മീഡിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
advertisement