മോഹൻലാൽ അവതരിപ്പിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോർജ് കുട്ടിയുടെ കണ്ണിന്റെ ക്ളോസ് അപ്പ് ഷോട്ടടങ്ങിയ റീലാണ് പങ്കു വച്ചത്. റീലീൽ ദൃശ്യം 3 ഉടൻ വരുന്നു എന്നും ഉണ്ട്. ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫും നായകൻ മോഹൻലാലും നിർമമ്മാതാവ് ആന്റണി പെരുമ്പാവൂരും കൈ കൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതും റീലിൽ ഉണ്ട്. '2025 ഒക്ടോബറില്‍ ക്യാമറ ജോര്‍ജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്ന ക്യാപ്ഷനോട് കൂടിയാണ് റീൽ പങ്കു വച്ചിരിക്കുന്നത്. നിർമ്മാതാക്കളായ ആശീർവാദ് സിനിമാ. ജിത്തു ജോസഫ്, മോഹൻ ലാൽ എന്നിവരാണ് റീൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
advertisement
ദൃശ്യം മൂന്നിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങുമെന്ന് നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു, അതേസമയം, അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി ദൃശ്യം 3-ന്റെ ഷൂട്ടിങ്ങും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
