കേരളത്തിൽ നിന്നും നിത്യേന നൂറുകണക്കിനുപേർ സന്ദർശിക്കുന്ന ക്ഷേത്രമാണ് തിരുമലക്കോവിൽ. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചതിന് ശേഷമായിരുന്നു അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിലിൽ വിശ്വാസികളും വിനോദസഞ്ചാരികളും ഒരുപോലെ എത്താറുണ്ട്.
തിരുനെൽവേലി ജില്ലയിലെ തെങ്കാശി താലൂക്കിൽ പൻപൊഴി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മുരുകൻ ക്ഷേത്രമാണ് തിരുമല കോവിൽ. മുഴുവനും കരിങ്കല്ലുകൊണ്ടാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മുരുകൻ 'കുമാരസ്വാമി'യെന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
കേരളവുമായി പങ്കുവെക്കുന്ന അതിർത്തിയ്ക്കടുത്ത് പശ്ചിമഘട്ടത്തിൽ ഒരു കുന്നിൻമുകളിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെത്താൻ 625 പടികളാണുള്ളത്. തിരുവനന്തപുരത്ത് നിന്നും ഏതാണ്ട് 100 കിലോ മീറ്ററിൽ അധികം ദൂരം വരും ഇവിടേക്ക്.
advertisement
മോഹൻലാലിന്റെതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ തുടരുമാണ്. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. സിനിമയിൽ ഷണ്മുഖൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. മുരുകന്റെ മറ്റൊരു പേരാണ് ഷണ്മുഖൻ.
ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റേയും പാർവ്വതി ദേവിയുടേയും പുത്രനാണ് 'സുബ്രഹ്മണ്യൻ'. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും സുബ്രഹ്മണ്യ സ്വാമി അറിയപ്പെടാറുണ്ട്.
ചിത്രത്തിലെ 'തിരുമല മുരുകനുക്ക്' എന്ന പ്രമോ സോങും ഏറെ ഹിറ്റായിരുന്നു. സിനിമ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഇപ്പോഴും പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മോഹൻലാലിന് പുറമേ ശോഭനയും, പ്രകാശ് വർമയും ബിനു പപ്പുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.