TRENDING:

Mohanlal:ഇതൊരു നിയോഗമായും സൗഭാഗ്യമായും കാണുന്നു;പദ്മരാജന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച വലിയ സന്തോഷം പങ്കിട്ട് മോഹൻലാൽ

Last Updated:

അദ്ദേഹത്തിന് തന്നോടുണ്ടായിരുന്ന കരുതലിന്റെയും സ്‌നേഹവാത്സല്യത്തിന്റെയും ഇപ്പോഴും തുടരുന്ന അനുഗ്രഹമായും താനിതിനെ കണക്കാക്കുന്നതായി മോഹൻലാൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിന്റെ പ്രിയ സംവിധായകയൻ പത്മരാജന്റെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന എണ്‍പതാം ജന്മവാര്‍ഷിക അനുസ്മരണ പ്രഭാഷണത്തിനും പദ്മരാജന്‍ ചലച്ചിത്ര-സാഹിത്യ പുരസ്‌കാര സമര്‍പ്പണത്തിനും മുഖ്യാതിഥിയായി മോഹൻലാൽ.
Mohanlal(Photo: FB)
Mohanlal(Photo: FB)
advertisement

പദ്മരാജന്‍ ചലച്ചിത്ര-സാഹിത്യ പുരസ്‌കാര സമര്‍പ്പണത്തിനും മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത് തന്നെയാണെന്നും ഇതൊരു നിയോഗമായും സൗഭാഗ്യമായും കാണുന്നുവെന്നും മോഹൻലാൽ കുറിച്ചു. അദ്ദേഹത്തിന് തന്നോടുണ്ടായിരുന്ന കരുതലിന്റെയും സ്‌നേഹവാത്സല്യത്തിന്റെയും ഇപ്പോഴും തുടരുന്ന അനുഗ്രഹമായും താനിതിനെ കണക്കാക്കുന്നതായി മോഹൻലാൽ.

മോഹൻലാൽ പങ്കുവെച്ച കുറിപ്പ്

മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഒരേയൊരു ഗന്ധര്‍വന്‍, എത്രയും പ്രിയപ്പെട്ട പപ്പേട്ടന്‍, ശ്രീ പി പദ്മരാജന്‍ ഇപ്പോള്‍ നമ്മോടൊപ്പമുണ്ടായിരുന്നെങ്കില്‍ ഈ മാസം 23ന് അദ്ദേഹത്തിന് 80 വയസു തികയുമായിരുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് 30ന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന എണ്‍പതാം ജന്മവാര്‍ഷിക അനുസ്മരണ പ്രഭാഷണത്തിനും പദ്മരാജന്‍ ചലച്ചിത്ര-സാഹിത്യ പുരസ്‌കാര സമര്‍പ്പണത്തിനും മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത് എന്നെയാണ്. ഇതൊരു നിയോഗമായും സൗഭാഗ്യമായും അദ്ദേഹത്തിന് എന്നോടുണ്ടായിരുന്ന കരുതലിന്റെയും സ്‌നേഹവാത്സല്യത്തിന്റെയും ഇപ്പോഴും തുടരുന്ന അനുഗ്രഹമായും ഞാന്‍ കണക്കാക്കുന്നു. പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം ആശംസകള്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal:ഇതൊരു നിയോഗമായും സൗഭാഗ്യമായും കാണുന്നു;പദ്മരാജന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച വലിയ സന്തോഷം പങ്കിട്ട് മോഹൻലാൽ
Open in App
Home
Video
Impact Shorts
Web Stories