ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭ.ഭ.ബ നിർമ്മിക്കുന്നത്. പൂർണ്ണമായും മാസ്സ് കോമഡി എന്റർടെയ്നറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ കുടുംബ പ്രേക്ഷകക്ക് ഇഷ്ടപ്പെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപുമെത്തുന്നത്. ദിലീപിനൊപ്പെ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ. സിദ്ധാർത്ഥ ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, ജി സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെഡിൻ കിങ്സിലി(തമിഴ്),ഷിൻസ്, ശരണ്യ പൊൻവണ്ണൻ, ധനശ്രീ ലങ്കാലക്ഷ്മി, കൊറിയോഗ്രാഫർ സാൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കോയമ്പത്തൂർ പാലക്കാട് പൊള്ളാച്ചി ഭാഗങ്ങളിൽ ആണ് ചിത്രീകരണം. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 07, 2025 6:10 PM IST