TRENDING:

Monster Movie | അടിമുടി സസ്പെന്‍സുമായി മോഹന്‍ലാലിന്‍റെ 'ലക്കി സിങ്'; മോണ്‍സ്റ്റര്‍ ട്രെയിലര്‍

Last Updated:

ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മോണ്‍സ്റ്റര്‍' സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷനും സസ്പെന്‍സും നിറഞ്ഞ ഒരു മാസ് ത്രില്ലറിന്‍റെ കെട്ടുമട്ടുമാണ് ട്രെയിലറിന് നല്‍കിയിരിക്കുന്നത്. കേരളക്കരയില്‍ ചരിത്രം കുറിച്ച പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ആരാധകര്‍ വലിയ പ്രതീക്ഷയാണ് മോണ്‍സ്റ്ററിന് നല്‍കിയിരിക്കുന്നത്.
advertisement

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ് കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ​ഗണേഷ് കുമാർ, ലെന, സാധിക വേണു​ഗോപാൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദീപക് ദേവാണ് സം​ഗീത സംവിധാനം.ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Monster Movie | അടിമുടി സസ്പെന്‍സുമായി മോഹന്‍ലാലിന്‍റെ 'ലക്കി സിങ്'; മോണ്‍സ്റ്റര്‍ ട്രെയിലര്‍
Open in App
Home
Video
Impact Shorts
Web Stories