27 വർഷത്തെ സൗഹാർദമാണ് ഈ ഒത്തുചേരലിലൂടെ ഒരു കുടുംബമായി മാറുന്നത്. കൊച്ചിയിൽ വച്ച് നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ കാരണവരുടെ സ്ഥാനത്ത് മോഹൻലാലാണ് സാന്നിധ്യം അറിയിച്ചത്. മോഹൻലാൽ ഭാര്യ സുചിത്രയ്‌ക്കും മകൻ പ്രണവ് മോഹന്ലാലിനുമൊപ്പമാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ വേദിയിൽ വച്ച് വിവാഹ ദിനം എന്നുള്ള പ്രഖ്യാപനം നടത്തിയതും മോഹൻലാലാണ്. അനിഷയെ കൂടാതെ ആശിഷ് എന്ന മകൻ കൂടിയുണ്ട് ആന്റണി പെരുമ്പാവൂരിന്.
advertisement
വർഷങ്ങൾ നീണ്ട സൗഹൃദമാണ് മോഹൻലാലിന്റേയും ആന്റണിയുടെയും. ആന്റണി നിർമ്മിച്ച മോഹൻലാൽ ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' റിലീസിനായി കാത്തിരിക്കുകയാണ്.
ചെന്നൈയിൽ നിന്നും ലോക്ക്ഡൗണിന് ശേഷം കൊച്ചിയിൽ തിരികെയെത്തിയ മോഹൻലാലിന് പങ്കെടുക്കാനുണ്ടായിരുന്ന ചുരുക്കം ചില വ്യക്തിഗത പരിപാടികളിൽ ഒന്നാണ് ആന്റണിയുടെ മകളുടെ വിവാഹ നിശ്‌ചയം. നീണ്ട മാസങ്ങൾക്കൊടുവിലാണ് മോഹൻലാലിന് അമ്മ ശാന്തകുമാരിയെ കാണാൻ കഴിഞ്ഞതും. അടുത്തതായി ദൃശ്യം രണ്ടാം ഭാഗം ഷൂട്ട് ചെയ്യാനുള്ള തിരക്കിലാണ് മോഹൻലാൽ.
