TRENDING:

'എന്ന് സ്വന്തം പുണ്യാളൻ'; അർജുൻ അശോകന്റെയും, ബാലു വർഗീസിന്റെയും നായികയായി അനശ്വര

Last Updated:

ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും ഒപ്പം അനശ്വരാ രാജനും എത്തുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അർജുൻ അശോകന്റെയും, ബാലു വർഗീസിന്റെയും നായികയായി അനശ്വര രാജൻ വേഷമിടുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും ഒപ്പം അനശ്വരാ രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം. ആന്റണിയാണ്. പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ഉദ്വേഗവും ആകാംക്ഷയും ഉണർത്തുന്നുണ്ട്.
എന്ന് സ്വന്തം പുണ്യാളൻ
എന്ന് സ്വന്തം പുണ്യാളൻ
advertisement

അടുത്തകാലത്ത് ശ്രദ്ധേയ ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രമായ താരങ്ങളായ അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്. സാം സി.എസ്സ്. ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

രൺജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവർ പുണ്യാളനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്ന് സ്വന്തം പുണ്യാളന്റെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഡി.ഒ.പി. : റെണദീവ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി. ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ്. മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്., വി.എഫ്.എക്സ്. : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശികുമാർ, കളറിസ്റ്റ്, രഘുരാമൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ.എസ്., മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ പി.ആർ., സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്, ഡിസൈൻ : സീറോ ഉണ്ണി, പി.ആർ.ഒ. : പ്രതീഷ് ശേഖർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്ന് സ്വന്തം പുണ്യാളൻ'; അർജുൻ അശോകന്റെയും, ബാലു വർഗീസിന്റെയും നായികയായി അനശ്വര
Open in App
Home
Video
Impact Shorts
Web Stories