TRENDING:

Netflix | നെറ്റ്ഫ്ലിക്സിൽ സിനിമകളുടേയും സീരീസുകളുടേയും ചാകരക്കാലം; വരാനിരിക്കുന്നത് 17 ഓളം ചിത്രങ്ങൾ

Last Updated:

സിനിമയും സീരീസുകളുമായി 17 ഓളം ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സിൽ വരും മാസങ്ങളിൽ എത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതോടെ ചാകരക്കാലമായത് ഒടിടി പ്ലാറ്റ്ഫോമുകൾക്കാണ്. ഇതിനകം നിരവധി ഭാഷകളിൽ ചെറുതും വലുതുമായ നിരവധി സിനിമകൾ ആമസോൺ പ്രൈമിലും നെറ്റ്ഫ്ലിക്സിലും റിലീസായിക്കഴിഞ്ഞു.
advertisement

കൂടുതൽ ചിത്രങ്ങൾ ഒടിടി റിലീസിനുള്ള ഒരുക്കത്തിലാണ്. ഏറ്റവും പുതിയ വാർത്തയനുസരിച്ച് സിനിമയും സീരീസുകളുമായി 17 ഓളം ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സിൽ വരും മാസങ്ങളിൽ എത്തുന്നത്.

അനുരാഗ് ബസുവിന്റെ ലുഡോ, ഗീതാഞ്ജലി റാവോ സംവിധാനം ചെയ്ത ആനിമേറ്റഡ് ചിത്രം ബോംബെ റോസ്, അതുൽ സബർവാളിന്റെ ക്ലാസ് ഓഫ് 83, മീര നായർ ഒരുക്കുന്ന സീരീസ് എ സ്യൂട്ടബിൾ ബോയ് തുടങ്ങി പ്രധാനപ്പെട്ട പതിനേഴോളം ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങുന്നത്.

സുശാന്ത് സിങ് രജ്പുത്തിന്റെ അവസാന ചിത്രം ദിൽ ബേച്ചാര, ആലിയ ഭട്ട് അഭിനയിക്കുന്ന സടക് 2 എന്നിവ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്. കൂടാതെ അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്, അജയ് ദേവഗൺ ചിത്രം ഭുജ്:ദി പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയും ഹോട്ട്സ്റ്റാറിൽ എത്തും.

advertisement

അമിതാഭ് ബച്ചൻ, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാനവേഷത്തിലെത്തിയ ഗുലാബോ സിതാബോയ്ക്ക് ശേഷം ആമസോൺ പ്രൈമിൽ എത്തുന്ന ചിത്രങ്ങളാണ് വിദ്യ ബാലൻ ചിത്രം ശകുന്തളാ ദേവി, ലോ, ഫ്രഞ്ച് ബിരിയാണി എന്നിവ.

എങ്കിലും നെറ്റ്ഫ്ലിക്സിലാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾ റിലീസ് ആവാനിരിക്കുന്നത് എന്നത് സിനിമാ പ്രേമികൾക്ക് നെറ്റ്ഫ്ലിക്സ് കൂടുതൽ പ്രിയങ്കരമാക്കും. ജാൻവി കപൂർ നായികയാകുന്ന ഗുഞ്ജൻ സക്സേനയും നെറ്റ്ഫ്ലിക്സിലാണ് റിലീസ് ആകുന്നത്.

2019 ലെ വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രമാണ് ഗീതാഞ്ജലി റാവുവിന്റെ ആദ്യ ഫീച്ചർ ഫിലിം ആയ ബോംബെ റോസ്. രാജ്കുമാർ റാവു, സന്യ മൽഹോത്ര, പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചൻ, ഫാത്തിമ സന ഷെയ്ഖ്, ആദിത്യ റോയ് കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കോമഡി ചിത്രമാണ് അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ.

നവാസുദ്ദീൻ സിദ്ദീഖി, നാസർ, ശ്വേത ബസു പ്രസാദ് എന്നിവരാണ് സീരിയസ് മെൻ എന്ന സുധീർ മിശ്ര ചിത്രത്തിൽ എത്തുന്നത്. ഡോളി കിറ്റി ഔർ വോ ചമക്തേ സിത്താരെ എന്ന അലംകൃത ശ്രീവാസ്തവയുടെ ചിത്രത്തിൽ കങ്കണ സെൻശർമ, ഭൂമി പണ്ഡേക്കർ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അനുരാഗ് കശ്യപും അനിൽ കപൂറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് വിക്രമാദിത്യ മോട്വാവാനിയുടെ ഡാർക് കോമഡി ചിത്രം AK Vs AK.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചിത്രങ്ങളുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും താരങ്ങളെല്ലാം ഒടിടി റിലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Netflix | നെറ്റ്ഫ്ലിക്സിൽ സിനിമകളുടേയും സീരീസുകളുടേയും ചാകരക്കാലം; വരാനിരിക്കുന്നത് 17 ഓളം ചിത്രങ്ങൾ
Open in App
Home
Video
Impact Shorts
Web Stories