TRENDING:

80കളിലെ ക്ലാസ് വീണ്ടും ഒത്തുകൂടി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പോർട്ടുഗലിൽ നിന്നും മോഹൻലാൽ പറന്നെത്തിയത് ചെന്നൈയിലേക്ക്. ട്രെൻഡി ജാക്കറ്റണിഞ്ഞു ജാക്കി ഷ്‌റോഫ്. അവർ 22 പേർ, 12 നായകന്മാരും 10 നായികമാരും. എൺപതുകളുടെ ഹൃദയ സ്പന്ദനം. ചലച്ചിത്ര മേഖലയിൽ ഇപ്പോഴും സജീവമാണ് അവരിൽ ഭൂരിഭാഗവും. കഴിഞ്ഞ ഒൻപതു വർഷമായി മുടങ്ങാതെ തുടരുന്ന ഒത്തുചേരലിന് ഈ വർഷം ആതിഥേയം വഹിച്ചത് ചെന്നൈ നഗരമാണ്. ഡെനിം ആൻഡ് ഡയമണ്ട്സാണ് ഇത്തവണത്തെ തീം. ഇവരുടെ വേഷവിധാനത്തിൽ മാത്രമല്ല, എല്ലാ അലങ്കാരങ്ങളും അതിനെ ചുറ്റിപ്പറ്റിയായിരുന്നു.സോഫയും, പൂക്കളും, സ്‌ക്രീനുകളും, മാനിക്കിനുകളും എല്ലാം.
advertisement

പങ്കെടുത്ത സ്ത്രീകളെല്ലാം ഡെനിം കുർത്തിയും ഡെനിം ഡിസൈനർ സാരികളും അണിഞ്ഞെത്തി. നരേഷ്, സത്യരാജ്, ജയറാം എന്നിവർ ശിവാജി ഗണേശൻ, എം.ജി.ആർ, കമൽ ഹാസൻ എന്നിവർക്ക് ആദരമർപ്പിച്ചു പരിപാടികൾ അവതരിപ്പിച്ചപ്പോൾ, കമൽ ഹാസന്റെ സ്ലോ മോഷൻ രംഗങ്ങൾ വരെ അവതരിപ്പിച്ച്‌ ജയറാം കൂടുതൽ കയ്യടി നേടി. ഗീത ഗോവിന്ദത്തിലെ ഗാനത്തിന് നായികമാർ ചുവടു വച്ചപ്പോൾ, വള്ളപ്പാട്ടിന്റെ താളത്തിനു വള്ളം കളി അവതരിപ്പിച്ചു മോഹൻലാൽ സംഘ തലവനായി.

advertisement

രാജ്‌കുമാർ, സുഹാസിനി, ഖുശ്‌ബു, പൂർണിമ, ലിസ്സി എന്നിവർക്കായിരുന്നു പരിപാടിയുടെ സംഘാടന ചുമതല.  പതിവ് തെറ്റിക്കാതെ ഒരു ചിത്രം ആരാധകർക്കും. പത്താമത് ഒത്തുചേരൽ മറ്റൊരു നഗരത്തിലാക്കാനാണ് ഇവരുടെ പരിപാടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
80കളിലെ ക്ലാസ് വീണ്ടും ഒത്തുകൂടി