TRENDING:

ഒറ്റ ഷെഡ്യൂളിൽ താര ചിത്രത്തിന്റെ തകർപ്പൻ ആക്ഷൻ; 'കട്ടപ്പ' വീണ്ടും

Last Updated:

ചെന്നൈ ലൊക്കേഷനിൽ ആയിരുന്നു ചിത്രീകരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപകടം നിറഞ്ഞ ആക്ഷൻ രംഗങ്ങൾ പൂർത്തീകരിച്ച സന്തോഷമാണ് 'തീർപ്പുകൾ വിർക്കപ്പെടും' എന്ന തമിഴ് ചിത്രത്തിന്റെ അണിയറക്കാർക്ക്. എന്നാൽ അതിനൊരു കാരണം കൂടിയുണ്ട്. ബാഹുബലിയിലെ കട്ടപ്പയായി വന്ന സത്യരാജ് നായകനാവുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പൂർത്തിയായിരിക്കുന്നു. അതെത്ര ദിവസം എന്നതാണ് പ്രധാനം. കേവലം 15 ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ 'റാപ് അപ്പ്' പറയാൻ. ചെന്നൈ ലൊക്കേഷനിൽ ആയിരുന്നു ചിത്രീകരണം. ഇക്കഴിഞ്ഞ ദിവസം ടൈറ്റിൽ പ്രകാശനം ശിവകാർത്തികേയൻ നിർവ്വഹിച്ചു.
advertisement

Also read: International Women's Day: പ്ലസ് സൈസ് നായിക മലയാളത്തിൽ, ഡോണ്ട് യു ലൈക്?

ആ സന്തോഷം മലയാളി കൂടിയായ നിർമ്മാതാവ് സജീവ് മീര സാഹിബ് റാവുത്തർ പങ്കു വയ്ക്കുന്നു. "ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചതിൽ സന്തോഷം. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ ചിത്രീകരിച്ചു കഴിഞ്ഞു. ഒട്ടേറെ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഷൂട്ടിംഗ് ആയിരുന്നു. ദിനേശ് സുബ്ബരായൻ ആണ് സംഘട്ടനം. പല ആക്ഷൻ രംഗങ്ങളും ഇതിനു മുൻപ് കണ്ടിട്ടില്ലാത്തവയാണ്. സത്യരാജ് സാർ വളരെ ആസ്വദിച്ചാണ് അഭിനയിച്ചത്. അതെന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ശേഷിക്കുന്ന ഭാഗങ്ങൾ മാർച്ചിൽ ചിത്രീകരിച്ചു ഈദിന് റിലീസ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്." കേരളത്തിൽ മലയാളം റിലീസ് ഉണ്ടാവും.

advertisement

നിയമം നീതി നൽകാതാവുമ്പോൾ, വ്യക്തികളിൽ ഉണ്ടാവുന്ന രോഷം പ്രമേയമാക്കിയുള്ള ചിത്രമാണ്. മോൺസ്‌ട്രോ 8K വിസ്ത വിഷൻ, വെപ്പൺ 8K ഹീലിയം ക്യാമറകൾ ആദ്യമായി തെന്നിന്ത്യൻ സിനിമയിൽ ഉപയോഗിച്ച് ചിത്രീകരിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ധീരന്റെ കന്നി സംവിധാന സംരംഭമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
ഒറ്റ ഷെഡ്യൂളിൽ താര ചിത്രത്തിന്റെ തകർപ്പൻ ആക്ഷൻ; 'കട്ടപ്പ' വീണ്ടും