TRENDING:

മാസ് വീഡിയോയുമായി ആരാധകർ; ദളപതി വിജയ്ക്ക് പിറന്നാൾ ദിനത്തിൽ കേരളത്തിൽ നിന്നൊരു ആദരവ്

Last Updated:

വിജയിയുടെ വിവിധ സിനിമകളിലെ പാട്ട് രംഗങ്ങൾ ഓർമിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ചെയ്തിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെന്നിന്ത്യൻ സൂപ്പർ താരം ദളപതി വിജയിയുടെ പിറന്നാൾ ആണിന്ന്. വിജയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ഒരു മാസ് വീഡിയോയുമായി ആദരവ് അർപ്പിച്ചിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള കുറച്ച് ആരാധകർ. വിജയിയുടെ നാൽപ്പത്തിയാറാം പിറന്നാൾ ആയിരുന്നു ഇന്ന്.
advertisement

വിജയ് നായകനായ സിനിമകളുടെ പേരുകൾ നിരത്തിയൊരുക്കിയ പാട്ടുമായി മനോഹരമായ ബെർത്ത്ഡേ ട്രിബ്യൂട്ട് ഒരുക്കിയിരിക്കുകയാണ് ആരാധകർ.

ബി. മൂവീസിന്റെ ബാന്നറിൽ നിർമ്മിച്ചിരിക്കുന്ന ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലസൻ ആണ്. സന്ധ്യാലക്ഷ്മിയുടെ വരികൾക്ക് ഗിരീഷ് ദേവ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗിരീഷ് ദേവ് ആണ് പാട്ട് ആലപിച്ചത്. അമൽ സ്റ്റീഫനാണ് വീഡിയോയുടെ എഡിറ്റിംഗ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിജയിയുടെ വിവിധ സിനിമകളിലെ പാട്ട് രംഗങ്ങൾ ഓർമിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. അനീഷ് മാത്യു തെക്കേക്കരയാണ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം - പ്രിൻസ് മുട്ടത്തുകുന്നേൽ, കോറിയോഗ്രഫി - ജേക്കബ് മാത്യു, ആർട്ട് - സുരവര, നൃത്തസംവിധാനം - ജേക്കബ് ജി. മാത്യു (ബ്രഹ്മാ ഡാൻസ് കമ്പനി)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
മാസ് വീഡിയോയുമായി ആരാധകർ; ദളപതി വിജയ്ക്ക് പിറന്നാൾ ദിനത്തിൽ കേരളത്തിൽ നിന്നൊരു ആദരവ്
Open in App
Home
Video
Impact Shorts
Web Stories