ഒരു ഇന്ത്യൻ പ്രണയകഥയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ഫിലിം അവാർഡും അമൃത ഫിലിം അവാർഡും കൂടാതെ 2015ലെ 'മിലി' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡ് സൗത്ത് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നടിക്ക് ലഭിച്ചിട്ടുണ്ട്.
ഈ ജന്മദിനത്തിൽ, അമലയുടെ ഇതുവരെ പുറത്തിറങ്ങിയതും, വരാനിരിക്കുന്നതുമായ പ്രധാന സിനിമകൾ പരിശോധിക്കാം:
കുട്ടി സ്റ്റോറി: തമിഴ് റൊമാന്റിക്-ആന്തോളജി സിനിമയിൽ നാല് ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടുന്നു. അമല പോൾ അഭിനയിച്ച 'എതിർപ്പാരാ മുത്തം' അതിലൊന്നാണ്. 2021-ൽ പുറത്തിറങ്ങിയ ചിത്രം രണ്ട് ഉറ്റസുഹൃത്തുക്കളുടെ പ്രണയകഥയെ ചുറ്റിപ്പറ്റിയാണ്
advertisement
പിത്ത കത്തലു: ഇത് മറ്റൊരു ആന്തോളജി ചിത്രമാണ്. ഇത് നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ തെലുങ്ക് ഒറിജിനൽ കൂടിയായിരുന്നു. നാല് ഭാഗങ്ങളുള്ള ചിത്രത്തിൽ, 'മീര' എന്ന ഷോർട്ട് ഫിലിമിൽ ജഗപതി ബാബുവിനൊപ്പം അമല വേഷമിട്ടു.
ക്രിസ്റ്റഫർ: ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മലയാളം ആക്ഷൻ ത്രില്ലർ. ചിത്രത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം അമല പോൾ അഭിനയിക്കുന്നു.
കടാവർ: ഈ പോലീസ് പ്രൊസീജറൽ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് അനൂപ് പണിക്കറാണ്. അമല പോൾ അവതരിപ്പിക്കുന്ന പാത്തോളജിസ്റ്റും. കൊലപാതകങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു പോലീസ് കമ്മീഷണറും ചേർന്ന കഥയാണ് ഉള്ളടക്കം.
ആടുജീവിതം: വരാനിരിക്കുന്ന മലയാളം സർവൈവൽ ചിത്രം ഇതേ പേരിലെ നോവലിനെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തിൽ സൈനു എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്.
ആടൈ: 2019 ലെ തമിഴ് ത്രില്ലറിൽ അമലാ പോൾ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു, രത്‌ന കുമാറാണ് ഇത് സംവിധാനം ചെയ്തത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ആടൈയ്ക്ക് ലഭിച്ചത്.
അതോ അന്ത പറവൈ പോല: 'അതോ അന്ത പറവൈ പോല' വരാനിരിക്കുന്ന ഒരു ആക്ഷൻ-അഡ്വെഞ്ചർ സിനിമയാണ്. കെ.ആർ. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ അമല പോൾ, ആശിഷ് വിദ്യാർത്ഥി, സമീർ കൊച്ചാർ എന്നിവർ അഭിനയിക്കുന്നു.
Summary: On October 26, Amala Paul celebrates her birthday. Here is a list of her must-watch movies. She has acted in several languages. The actor also has a few movies in the line-up
