TRENDING:

മലയാള സിനിമക്ക് പാട്ടെഴുതാനും പാടാനും അമേരിക്കയിൽ നിന്നും ഒരു സംഗീതജ്ഞൻ

Last Updated:

American singer-songwriter to be part of Malayalam movie Mmmmm | എഡോൺ മൊള ഗാനങ്ങളെഴുതി പാടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ എഡോൺ മൊള, ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ, സംവിധായകനും കവിയുമായ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്യുന്ന 'മ്..... ' എന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നു. എഡോൺ മൊള ഗാനങ്ങളെഴുതി പാടും.
advertisement

ഗ്രാമി അവാർഡ് ജേതാക്കളായ കലാകാരന്മാർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ചുവരുന്ന എഡോണിന്റെ സംഗീതം, ന്യൂയോർക്കിലെ ബ്രൂക്ലിൻ മാരത്തൺ, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

എഡോണിന്റെ ആദ്യ ആൽബം 'അലോൺ' നാല് മാസത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റുഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളിൽ എത്തിയിരുന്നു . ആദ്യമായാണ് എഡോൺ ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. സംഗീത സംവിധായകൻ ജുബൈർ മുഹമ്മദ് ആണ് ഈ സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

Also read: ആഫ്രിക്കയിൽ കുടുങ്ങിയ 'ജിബൂട്ടി' സിനിമാ സംഘം നാട്ടിലേക്ക്; ദിലീഷ് പോത്തനടക്കം 71 പേർ നാളെ എത്തും

advertisement

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സിനിമയാണ് ' മ്..... '. ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട എഡോൺ, സിനിമയുടെ ഭാഗമാകാൻ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിർമ്മാതാക്കൾ അറിയിച്ചു. മെയ് മാസത്തിൽ വിദേശരാജ്യങ്ങളിൽ വച്ച് ആദ്യ ഷെഡ്യൂളുകൾ ചിത്രീകരിക്കുവാൻ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് ലൊക്കേഷനുകൾ മാറ്റുകയായിരുന്നു.

ചലച്ചിത്ര മേഖലയിൽ ഗിന്നസ് റെക്കോർഡുകൾ ഉൾപെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള വിജീഷ് മണിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. മാർച്ച് 10ന് ഏരീസ് വിസ്മയാസ് മാക്സ് സ്റ്റുഡിയോയിൽ വച്ച് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തിരുന്നു.

advertisement

അന്തർദേശീയ തലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള കലാകാരൻമാരും ഭാഗമാവുമെന്ന് സംവിധായകൻ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാള സിനിമക്ക് പാട്ടെഴുതാനും പാടാനും അമേരിക്കയിൽ നിന്നും ഒരു സംഗീതജ്ഞൻ
Open in App
Home
Video
Impact Shorts
Web Stories