രണ്ടുദിവസം മുമ്പാണ് മീ ടൂ ക്യാംപയ്നിൽ കൊല്ലം എംഎൽഎയും നടനുമായ മുകേഷ് കുടുങ്ങിയത്. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടറും ചലച്ചിത്ര സാങ്കേതിക പ്രവർത്തകയുമായ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയത്. ഒരു ടെലിവിഷൻ ഷോയ്ക്കിടെ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 19 വർഷം മുമ്പ് കോടീശ്വരൻ പരിപാടിക്കിടെയായിരുന്നു സംഭവം. ട്വിറ്ററിലൂടെയാണ് മുകേഷിനെതിരെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി. മുകേഷിന്‍റെ മുറിയുടെ തൊട്ടടുത്തേക്ക് തന്നെ മാറ്റാനും ശ്രമം നടന്നു. എന്നാൽ അന്ന് തൃണമൂൽ നേതാവായ ഡെറക് ഒബ്രയനാണ് തന്നെ രക്ഷിച്ചത്. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ടെസ് ജോസഫ് പറഞ്ഞു.
advertisement
'മീ ടൂ'വിൽ കുടുങ്ങി മുകേഷ് എംഎൽഎ
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ മുകേഷ് നിഷേധിച്ചിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബോളിവുഡ് കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫിനെ അറിയില്ലെന്നും ഇത്തരമൊരു സംഭവം തന്‍റെ ഓർമ്മയിൽ ഇല്ലെന്നും മുകേഷ് ന്യൂസ് 18 കേരളത്തിനോട് പറഞ്ഞിരുന്നു.

