പഠാൻ കുടുംബത്തിനു അത്രമേൽ പ്രിയപെട്ടവനാണു നമ്മുടെ പെപ്പയെന്ന ആന്റണി വർഗീസ്. പഠാൻ സഹോദരന്മാരുടെ പെങ്ങളുടെ കല്യാണത്തിലെ ക്ഷണിതാക്കളിൽ ഒരാൾ കേരളത്തിൽ നിന്നുമുള്ള ഈ താരമാണ്. സഹോദരന്മാരായ യൂസഫ്, ഇർഫാൻ പഠാൻമാരുടെയൊപ്പം നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കുകയാണ് പെപെ. ആദ്യമായല്ല പെപെ പഠാനൊപ്പം കാണുന്നത്. ഇർഫാനുമൊത്തു ടേബിൾ ടെന്നീസ് കളി ആസ്വദിക്കുന്ന വീഡിയോ കുറച്ചു നാളുകൾക്കു മുൻപു യൂട്യൂബിൽ വന്നിരുന്നു. ഇവർ എങ്ങനെ പരിചയക്കാരായി എന്നു അറിയാൻ ആരാധക ലോകവും ആകാംഷയോടെ ഉണ്ടാവും.
advertisement
അങ്കമാലി ഡയറീസെന്ന ഒറ്റ ചിത്രം കൊണ്ടു കാഴ്ചക്കാരുടെ മനം കവർന്ന നടനാണ് വിൻസെന്റ് പെപെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി. പിന്നീടു സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ചിത്രത്തിലൂടെ വിപ്ലവകാരിയുടെ വേഷമിട്ടും ശ്രദ്ധ നേടി ഈ യുവ താരം. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങളിൽ കാണാനാവില്ല പെപ്പയെ. തന്റെ കഥാപാത്രങ്ങളെ സസൂക്ഷ്മം കൈകാര്യം ചെയ്യുന്നു ഈ താരം. നായക വേഷത്തോടു തന്നെയാണു പെപെക്ക് പ്രിയമെന്നു തോന്നുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ജെല്ലിക്കെട്ടിൽ നായകൻ ആന്റണിയാണ്.