TRENDING:

Asha Sharath | പുക വലിച്ചു വിട്ട്, കുറെയേറെ ഉത്തരവാദിത്തങ്ങളുമായി ആശ ശരത്തിന്റെ ജലജ; 'പീസ്' ക്യാരക്ടർ ടീസർ

Last Updated:

'പീസ്' സിനിമയുടെ ക്യാരക്റ്റർ ടീസറിൽ ആശ ശരത്തിന്റെ വ്യത്യസ്ത വേഷപ്പകർച്ച

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടുത്തിടെയായി വ്യത്യസ്ത വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശ ശരത് (Asha Sharath) ശ്രദ്ധനൽകിയിരിക്കുന്നതായി അവരുടെ സിനിമകളിൽ കാണുന്നുണ്ട്. 'പീസ്' സിനിമയുടെ ക്യാരക്റ്റർ ടീസറിലും ആശ ശരത്തിന്റെ ആ തെരഞ്ഞെടുപ്പ് നിഴലിക്കുന്നു. ആശാ ശരത്ത് വേഷമിടുന്ന ജലജ എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങൾ ആണ് ടീസറിൽ ഉൾപെടുത്തിയിരിക്കുന്നത്. ടീസറിൽ ഉടനീളം വ്യത്യസ്തമായ പല വേഷങ്ങളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.
advertisement

സ്വാഭിമാനവും സമാർഥ്യവും ഉള്ള, ജീവിതം ആഘോഷിക്കുന്ന, പ്രണയിക്കുന്ന, കലഹിക്കുന്ന, പുതുമകൾ നിറഞ്ഞ ഒരു കഥാപാത്രമായാണ് ആശാ ശരത്തിനെ ടീസറിൽ ഉടനീളം കാണാൻ കഴിയുക. അവതരണത്തിലും രൂപത്തിലും പുതുമയുള്ള ഒരു കഥാപാത്രമാണ് ജലജ എന്നത് ഇതിനോടകം ഉറപ്പിക്കാം.

പതിവ് കുറ്റാന്വേഷണ സ്വാഭാവമുള്ളതോ, കുടുംബ പശ്ചാത്തലങ്ങളിലെ സൗമ്യയായ ഒരു വീട്ടമ്മയോ എന്നതിൽ നിന്നും വളരെ വ്യത്യസ്തമായ വേഷ-പകർച്ചയാണ് താരം ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്. 'പീസ്' ഓഗസ്റ്റ് 19ന് തീയറ്ററുകളിൽ എത്തും.

advertisement

ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'പീസ്' മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ഒരു സറ്റയർ മൂവിയാണ്‌. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം.

തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് 'പീസി'ന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.

advertisement

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്: അനന്ത കൃഷ്ണൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, സൗണ്ട് ഡിസൈൻ: അജയൻ അദത്, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ്: ജിതിൻ മധു, സ്റ്റോറി ബോർഡ്: ഹരിഷ് വല്ലത്ത്, ഡിസൈൻസ്‌: അമൽ ജോസ്‌, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്‌.

advertisement

Summary: Asha Sharath undergoes a stunning makeover for her next as Jalaja in Peace movie. 'Couldn't wait this much to show you this !! Check out this supercool-selfmade women on the house !! LADIES AND GENTLEMAN MEET Ms. Jalaja..... From #peace movie !! While it gets a bit mess here , Can she roll with those punches?? Let's see on AUG 19th. See ya'll in theatres' she captioned the character teaser on her Facebook page

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Asha Sharath | പുക വലിച്ചു വിട്ട്, കുറെയേറെ ഉത്തരവാദിത്തങ്ങളുമായി ആശ ശരത്തിന്റെ ജലജ; 'പീസ്' ക്യാരക്ടർ ടീസർ
Open in App
Home
Video
Impact Shorts
Web Stories