Also read: സത്യങ്ങൾ തുറന്നു പറഞ്ഞാൽ പലരും വെള്ളം കുടിക്കും: മുന്നറിയിപ്പുമായി പ്രിയ വാര്യരും, റോഷനും
തന്റെ കഥാപാത്രങ്ങളിൽ തീരെ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത സംവിധായകനാണ് കുമാരരാജയെന്ന് സെറ്റിൽ എത്തും മുൻപേ രമ്യ മനസ്സിലാക്കിയിരുന്നു. എന്തിനേറെ പറയണം, ഒരു സീനിനു വേണ്ടി രണ്ടു ദിവസം കൊണ്ട് 37 ടേക്ക് എടുക്കേണ്ടി വന്നു രമ്യക്ക്. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന അസ്സിസ്റ്റന്റുമാർ വരെ അമ്പരന്നു പോയിരുന്നു. "ചില റോളുകൾ പണത്തിനു വേണ്ടിയും, ചിലത് പ്രശസ്തിക്കു വേണ്ടിയും, മറ്റുള്ളവ പാഷന് വേണ്ടിയും ആണ് ചെയ്യുന്നത്. സൂപ്പർ ഡീലക്സിലെ വേഷം പാഷന് വേണ്ടിയുള്ളതാണ്," രമ്യ പറയുന്നു.
advertisement
100 മുതൽ 150 ടേക്കുകൾ വരെ എടുത്താണ് ചിത്രം പൂർത്തീകരിച്ചതെന്ന് ഇതിന്റെ തിരക്കഥാകൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. നദിയ മൊയ്‌ദുവിനെ ആയിരുന്നു വേഷത്തിനായി ആദ്യം സമീപിച്ചിരുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, മിസ്കിൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം മാർച്ച് 29ന് പുറത്തിറങ്ങും.