ഒരു നടനും, അയാളുടെ ജീവിതവും, പ്രശസ്തിയും, ഉയർച്ചയും, മരണവും മാത്രമല്ല ചാലക്കുടിക്കാരൻ ചങ്ങാതി. സംവിധായകൻ വിനയന് കലാഭവൻ മണിയുടെ അഭിനയ ജീവിതത്തിൽ നിർണായക പങ്കാണുള്ളത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കലാഭവൻ മണിയെന്ന പ്രതിഭയുടെ വളർച്ചയുടെ തുടക്കമായിരുന്നു. ശ്രദ്ധിക്കപ്പെടുന്ന തമാശക്കാരന്റെ വേഷങ്ങളെ നായക നടനിലേക്കു പിടിച്ചുയർത്തിയ വ്യക്തി. പിന്നീട് മുഖ്യധാര മേഖലയിൽ ഇരുവരും പിൻ വലിഞ്ഞതാണ് കാണാനിടയായത്. സ്ക്രീനിനു പിന്നിലെ എഴുതപ്പെടാത്ത നിയമങ്ങളും, അടിയൊഴുക്കുകളുമെല്ലാം ചിത്രത്തിന് വിഷയമാണ്.
ചാലക്കുടിക്കാരൻ ചങ്ങാതി: കഥ ഇതുവരെ
advertisement
- അത്ര ആയാസമില്ലാതെ പറഞ്ഞു പോയിരിക്കുന്ന കഥ. തുടക്കം മുതലേ ലീനിയർ സ്റ്റോറി ടെല്ലിങ്ങെന്ന ഒഴുക്കൻ ആഖ്യാന ശൈലിയിലാണ് കഥ. ഇടയ്ക്കു കുട്ടിക്കാലം മാത്രം ഫ്ലാഷ് ബാക് ആയതൊഴിച്ചാൽ, ഇവിടെ തെങ്ങു കയറ്റം ഉപജീവനമാക്കി മാറ്റിയ യുവാവ് സ്വപ്രയത്നം കൊണ്ടു അറിയപ്പെടുന്ന സിനിമാനടനായി മാറുന്നു. സിനിമയിലെ തുടക്കക്കാരൻ അനുഭവിക്കുന്ന അവഗണന, സിനിമയിലും അല്ലാതെയുമുള്ള വർണ വിവേചനം, ദാരിദ്ര്യം, വഞ്ചന ഒക്കെയാണ് ഇവിടെ വിഷയം.
- വളരെയധികം നന്മ ചെയ്യുന്ന മനുഷ്യന്റെ ചെയ്തികളെ പ്രകീർത്തിക്കുന്നു കുഴപ്പമുള്ള കാര്യമല്ല. കഥാനായകൻ രാജാമണി അങ്ങനെ ഒരാളാണ്. പണവും പ്രശസ്തിയും വരുമ്പോൾ ബന്ധമോ പരിചയമോ നോക്കാതെ, കണക്കു സൂക്ഷിക്കാതെ, പലർക്കായും പണം വാരിക്കോരി ചിലവിടുന്ന സദുദ്ദേശി. എന്നാൽ ചിലയിടങ്ങളിൽ എവിടെയോ ഇതല്പം കൂടിപ്പോയില്ലേ എന്നൊരു ചിന്ത തോന്നാതെയില്ല. ചെറുതായെങ്കിലും മണിയും വനം വകുപ്പുമായി കൊമ്പു കോർക്കുന്ന സന്ദർഭം പറയാതെ പറയുന്നു. ഇവിടെ അക്കാലത്തെ എ.ഡി.ജി.പി. മണിയെ അനുകൂലിച്ചു മാധ്യമങ്ങളോട് സംസാരിക്കുന്നതു കാണിക്കുന്നുണ്ട്.
- സിനിമയിലെ പിന്നാമ്പുറ കാഴ്ചകളുടെ വിളിച്ചുപറയൽ പലയിടത്തായി കാണാം. നിറത്തിന്റെ, വർഗ്ഗത്തിന്റെ പേരിൽ അവഹേളിക്കപ്പെടുന്ന നടന്റെ സിനിമയെ കൂവി തോൽപ്പിക്കാൻ ആളെയിറക്കുന്ന എതിർ പക്ഷത്തെ മുൻ നിര നടൻ പിന്നീടൊരു സന്ദർഭത്തിൽ മണിക്കനുകൂലനാവുന്നുമുണ്ട്. എഴുതപ്പെടാത്ത വിലക്ക് പറയുന്നുണ്ട്. ഹരിയെന്ന സംവിധായകനു വിലക്കേർപ്പെടുത്തുന്നവരെ വകവെക്കാത്ത മണിക്കും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുന്നു. നടനായ തിലോത്തമൻ എന്ന കഥാപാത്രം മറ്റൊരുദാഹരണം. സംഘടനാ തലപ്പത്തെ ചില പ്രത്യേക വ്യക്തികളെ പരാമര്ശിക്കാനും മറക്കുന്നില്ല. നടനോടൊപ്പം അഭിനയിക്കില്ല എന്നു പറയുന്ന ആദ്യ കാലങ്ങളിലെ മുൻനിര നായിക കേട്ടു മറന്ന പഴയ കാര്യങ്ങളെ ഓർമിപ്പിക്കുന്നു.
- ക്ലൈമാക്സിനോടടുക്കുമ്പോൾ മണിയുടെ മരണം പറഞ്ഞു തീർക്കാനുള്ള തിരക്കുകൂട്ടൽ സ്ക്രിപ്റ്റിൽ കാണാം. ഇത് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. സ്വയം ഉൾവലിഞ്ഞ മണി പാടിയിലെ തന്റെ വിശ്രമ വസതിയിൽ സദാ മദ്യ സേവയിൽ ഏർപ്പെട്ടിരിക്കുന്നു, ഒപ്പം സുഹൃത്തുക്കളും. ആരോഗ്യം വഷളാവുന്ന മണിയെ ഡോക്ടർ മദ്യ സേവയിൽ നിന്നും വിലക്കുന്നു. മണിയുടെ മരണ സമയം ഏറ്റവും അധികം ആരോപണ വിഷയമായ, കൂട്ടുകാർക്കൊപ്പമുള്ള പുറത്തധികം ആരുമറിയാത്ത ജീവിതം തന്നെയാണ് ഇവിടെയും ചർച്ച ചെയ്യപ്പെടുന്നത്. ചില ബിസിനെസ്സ് കൂട്ടായ്മകളിൽ പങ്കാളിയാവുന്ന മണിയെ കൂട്ടരിലൊരാൾ ചതിക്കുന്നതും മരണത്തിൽ കലാശിക്കുന്നു. ഇതിൽ എത്രത്തോളം നാടകീയത ഉൾപ്പെട്ടിട്ടുണ്ടെന്നതു വ്യക്തമല്ല.
- മണിയുടെ രൂപ-ഭാവ-സ്വഭാവ സവിശേഷതകൾ കഴിവതും തന്മയത്വത്തോടെ സെന്തിൽ എന്ന രാജാമണി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. ഇരുവരും മിമിക്രി കലയിൽ പ്രാവീണ്യം ഉള്ളവരായതോ മറ്റോ ഇതിനു മുതൽക്കൂട്ടാവുന്നുണ്ട്. സ്ക്രിപ്റ്റിന്റെ ബലക്കുറവ് മറികടക്കാൻ പലപ്പോഴും ഇത് സഹായകമാണ്.
advertisement
advertisement
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 28, 2018 4:36 PM IST
