ഗ്ലാമറസ്സായി ഞെട്ടിക്കാൻ ഷംന
Last Updated:
ഇത് നമ്മുടെ ഷംന തന്നെയല്ലേ എന്ന് ചിലരെങ്കിലും അത്ഭുതപ്പെടാതെയിരിക്കില്ല. നെടുനീളൻ സ്ലിറ്റുള്ള ഓഫ് ഷോൾഡർ ഗൗൺ അണിഞ്ഞു ഗ്ലാമർ വേഷത്തിൽ ഞെട്ടിച്ചു കൊണ്ട് നടിയും നർത്തകിയുമായ ഷംന കാസിം. അതുഗോ എന്ന തെലുങ്കു ചിത്രത്തിന്റെ ടൈറ്റിൽ ഗാനരംഗത്താണ് ഷംന ഇതുവരെ ഇല്ലാത്ത ഗ്ലാമർ പരിവേഷവുമായി എത്തുന്നത്. രണ്ടര മിനിട്ടു യൂട്യൂബ് വിഡിയോയിൽ അനിമേഷൻ പന്നികുഞ്ഞുമായുള്ള രംഗത്തിലാണു താരം എത്തുന്നത്.
തനതു ശൈലിയിൽ നിന്നും മാറി പുതിയ പരീക്ഷണങ്ങൾക്കു മുതിരുകയാണു ഷംന ഇപ്പോൾ. കൊടിവീരൻ എന്ന തമിഴ് ചിത്രത്തിനായി നീളൻ മുടി മുറിച്ചു, തല മുണ്ഡനം ചെയ്തു ഞെട്ടിച്ചിരുന്നു അവർ. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കഥാപാത്രത്തിന് വേണ്ടി ഷംന മുടി മുറിച്ചത്. ഇത് വലിയ ചര്ച്ചക്ക് വഴിയൊരുക്കിയെങ്കിലും തൻ്റെ പുത്തൻ ലുക്കിൽ സിനിമയിലും ഡാൻസ്, പൊതു വേദികളിലും അവർ നിറഞ്ഞു നിന്നു. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിൽ ഐ.പി.എസ്സുകാരിയുടെ വേഷത്തിലെത്തുന്നു ഷംന.
advertisement
മലയാളത്തിന്റെ ഷംന അന്യ ഭാഷാ ചിത്രങ്ങളിൽ പൂർണയാണ്. രവി ബാബുവാണു അതുഗോയുടെ സംവിധായകൻ. ഇതിനോടകം നാലു ലക്ഷത്തിൽപ്പരം തവണ പ്രേക്ഷകർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ചിത്രത്തിൽ ഷംന വീണ്ടും ഗ്ലാമർ കാട്ടി അത്ഭുതപ്പെടുത്തുമോ എന്നു ആരാധകർ കാത്തിരിക്കുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 27, 2018 2:32 PM IST










