'ദി വെയ്‌ലിംഗ്' എന്ന പ്രസിദ്ധ കൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനുമായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ ‘ദി മീഡീയം’ ഉള്‍പ്പടെ 258 സിനിമകളാണ് 47 രാജ്യങ്ങളില്‍ നിന്നായി ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്‍റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്‍നാവിസിന്‍റെ ച്യൂയിംഗ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. വേള്‍ഡ് ഫന്‍റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്.
advertisement
രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസായത്. നല്ല റിവ്യൂസും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്‍റ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളിൽ നിന്ന് പിന്‍വലിക്കുകയായിരുന്നു.
മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന 'ചതുര്‍മുഖം' എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവർ ചേർന്ന് എഴുതുന്നു.
ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമനുജം നിർവ്വഹിക്കുന്നു. എഡിറ്റിങ്- മനോജ്, സൗണ്ട് ഡിസൈൻ, ബാക്ക് ഗ്രൗണ്ട് സ്ക്കോർ- ഡോണ്‍ വിന്‍സന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, കോ-പ്രൊഡ്യൂസര്‍- ബിജു ജോര്‍ജ്ജ്, അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ്- സഞ്ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലെജോ പണിക്കര്‍, ആന്‍റണി കുഴിവേലില്‍,സൗണ്ട് മിക്സിംഗ്- വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാസംവിധാനം- നിമേഷ് എം. താനൂർ, മേക്കപ്പ്- രാജേഷ് നെന്മാറ.
ബിഫാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള മറ്റുചില അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരത്തില്‍ "ചതുര്‍മുഖം" ZEE5 HD എന്ന ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർത്താ പ്രചരണം- എ. എസ്. ദിനേശ്.
Summary: Manju Warrier-Sunny Wayne movie Chathur Mukham has been chosen for Bucheon International Fantastic Film Festival (BiFAN). Chathur Mukham is among the three Indian films and only Malayalam movie in the festival